ഷൂട്ടിംഗിനിടെ അപകടം:ഉണ്ണി മുകുന്ദനും ടൊവിനോയും രക്ഷപ്പെട്ടു

കൊല്ലം: കാര്‍ ചേസിംഗ് ഷൂട്ട് ചെയ്യുന്നതിനിടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചെങ്കിലും നടന്‍ ഉണ്ണി മുകുന്ദന്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം കൊല്ലം തങ്കശേരിയിലാണ് സംഭവം. എസ്. ബിനു സംവിധാനം ചെയ്യുന്ന സ്റ്റൈല്‍’ എന്ന ചിത്രത്തിനു വേണ്ടി കാര്‍ ചേസിംഗ് ചിത്രീകരിക്കുന്നതിനിടെ ഉണ്ണി സഞ്ചരിച്ച ബൈക്ക് ടൊവിനോ തോമസ് ഓടിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ടൈമിംഗില്‍ സംഭവിച്ച പിഴവാണ് അപകടകാരണമായത്. unnimukundan-tovinoഉണ്ണി മുകുന്ദന് പരുക്കില്ല. കാറിനും ബൈക്കിനും നേരിയ കേടുപാട് സംഭവിച്ചു.സംഭവത്തെക്കുറിച്ച് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. താനും ടൊവീനോയും ചിത്രീകരണത്തിനിടയില്‍ ആക്‌സിഡന്റില്‍ പെട്ടെന്നും എന്നാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്നും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. സമാനമായ രീതിയില്‍ ടൊവീനോയും ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമയില്‍ ഒരു കാര്‍ മെക്കാനിക്കായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ഷൈന്‍ ടോം ചാക്കോയും അനുശ്രീയും നായികാ നായകന്മാരായ ഇതിഹാസ എന്ന വിജയചിത്രത്തിന് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന സ്‌റ്റൈല്‍ ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ്.

Top