ദീപാവലി ഷോപ്പിങ്ങിനെ പൊലീസുകാരനു മര്‍ദനം: പൊലീസുകാരനെ കെട്ടിയിട്ട ശേഷം ഭാര്യയെയും മകളെയും കണ്‍മുന്നില്‍ വച്ച് ബലാത്സംഗം ചെയ്തു

പൂനെ: ദീപാവലി ഷോപ്പിംഗ് നടത്തുന്നതിനിടെ പോലിസിനെ മര്‍ദ്ദിച്ച് ഭാര്യയെയും 12 കാരിയായ മകളെയും ബലാത്സംഗം ചെയ്തു. കഴിഞ്ഞ ദിവസം പൂനെ കാട്കിയില്‍ ഉച്ചയ്ക്കാണ് സംഭവം. ഷോപ്പിംഗ് നടത്തുന്നതിനിടെ ഭാര്യയെയും മകളെയും ശല്യം ചെയ്യുകയായിരുന്നു. എന്നാല്‍ ഇതു ചോദ്യം ചെയ്ത പോലിസിനെ 20 പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാട്കി പോലിസ് അന്വേഷണം ആരംഭിച്ചു. കാട്കി പോലിസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളും കുടുംബവുമാണ് പീഡനത്തിനിരയായത്. കുടുംബത്തെ ശല്യം ചെയ്യുന്നത് കണ്ട ചോദ്യം ചെയ്യാനെത്തിയ പോലിസിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. എന്നാല്‍ ഇവരെ ക്രൂരമായി മര്‍ദ്ദിച്ചിട്ടും സഹായത്തിന് ആരും എത്താത്തതിനെ തുടര്‍ന്ന് അടുത്തുള്ള ഇവരുടെ വീട്ടിലേക്ക് ഓടുകയായിരുന്നു. എന്നാല്‍ സംഘം ഇവരെ പിന്തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം ഭാര്യയെയും 12 കാരിയായ മകളെയും ബലാത്സംഗം ചെയ്യുകയായിരുന്നു. ഡ്യുട്ടികഴിഞ്ഞ് മൂന്നുപേരും പുറത്തേക്കിറങ്ങിയപ്പോഴാണ് സംഭവം. പോലിസിന്റെ നില ഗുരുതരമാണ്. ഇവരെ അടുത്തുള്ള ആശഉപത്രിയില്‍ പ്രവേശിപ്പിച്ചി. ഇതുമായി ബന്ധപ്പെട്ട പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാട്കി ടൗണില്‍ ഇങ്ങനെയുള്ള അതിക്രമങ്ങള്‍ ഇടയ്ക്കിടെ ്‌നടക്കാറുണ്ടെന്ന് പോലിസ് പറഞ്ഞു.

Top