കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസ്.പി.ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐയ്ക്കു വിട്ട ഹൈക്കോടതി നടപടി സര്‍ക്കാരിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് തുറന്നടിച്ചാണ് ഹൈക്കോടതി നടപടി. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും ഷുഹൈബിന്റെ മാതാപിതാക്കളുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധിച്ചു. സിബിഐ അന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് കോടതി തീരുമാനം.
സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുന്ന തരത്തിലായിരിക്കും ഷുഹൈബ് വധത്തിലെ സിബിഐ അന്വേഷണമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. അതിനാല്‍തന്നെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുന്ന കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനാണ് സര്‍ക്കാര്‍ തീരുമാനം. പാര്‍ട്ടി നേരിട്ട് ഇടപെടല്‍ നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്ന സന്ദര്‍ഭത്തില്‍ സിബിഐ അന്വേഷണം സിപിഎമ്മിനെ ലക്ഷ്യമാക്കി ആയിരിക്കും നടക്കുക എന്നതാണ് സര്‍ക്കാരിനെ അലട്ടുന്നത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെതിരെ സിബിഐ അന്വേഷണം നടക്കുന്നത് തെരഞ്ഞെടുപ്പില്‍ പാര്‍്ടടിയെ വലിയ രീതിയില്‍ ബാധിക്കുമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. തെരഞ്ഞെടുപ്പ് കഴിയുംവരെ എങ്കിലും അന്വേഷണം നീട്ടി വയ്ക്കാനാണ് അപ്പീല്‍ പോകുന്നതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
പ്രതികളുടെ സാന്നിധ്യത്തിലല്ലാതെ ആയുധം കണ്ടെടുത്തതുതന്നെ കള്ളക്കളിയാണ്. ഗൂഢാലോചന അന്വേഷിക്കുന്നില്ലെന്ന ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും കോടതി നിരീക്ഷിച്ചു.
ഷുഹൈബ് വധക്കേസ് അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. ഫെബ്രുവരി 12 ന് കണ്ണൂര്‍ എടയന്നൂരിലാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരടക്കം അറസ്റ്റിലായ 11 പ്രതികള്‍ റിമാന്‍ഡിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്നു ഷുഹൈബ്.