Connect with us

Crime

 ഒളിച്ചോടി വിവാഹം; നാണക്കേടിനെത്തുടര്‍ന്ന് വീട്ടുകാര്‍ നാട്ടുവിട്ടു പോയി; പ്രിയങ്ക രക്ഷനേടിയത് മരണത്തില്‍ അഭയം പ്രാപിച്ച്

Published

on

കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഭര്‍ത്താവിന്റെ ക്രൂരതകളുടെ കഥ. സംഭവത്തില്‍ മരിച്ച അധ്യാപികയുടെ ഭര്‍ത്താവ് ചവറ തെക്കുംഭാഗം മാലിഭാഗത്ത് സജു ഭവനില്‍ സജു(27)വിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബുധനാഴ്ചയാണ് സജുവിന്റെ ഭാര്യ പ്രിയങ്ക (23) തീപ്പൊള്ളലേറ്റ് മരിച്ചത്. പ്രണയ ജീവിതം നരക തുല്യമായപ്പോഴാണ് ചവറ തെക്കുംഭാഗം മാലിഭാഗത്ത് സജു ഭവനില്‍ പ്രിയങ്ക (23) മരണത്തെ സ്വയംവരിച്ചത്.

വീടിന് സമീപത്തുതന്നെയുള്ള സജുവുമായി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. വീട്ടിലറിഞ്ഞപ്പോള്‍ മതങ്ങളുടെ വേലിക്കെട്ടും മറ്റ് വിഷയങ്ങളും തടസമായി. ഒടുവില്‍ പ്രിയങ്ക 2017ഏപ്രില്‍ ആറിന് രാത്രി പ്രണയ നായകനായ സജുവിനൊപ്പം ഇറങ്ങിപ്പോയത് ഒരുപാട് സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയായിരുന്നു. പതിനഞ്ചു ദിവസം മറ്റൊരു നാട്ടില്‍ ഒളിച്ചു താമസിച്ചതിനു ശേഷമായിരുന്നു പ്രിയങ്ക സജുവിന്റെ വീട്ടിലേക്ക് എത്തിയത്.

ഈ സമയം കൊണ്ട് സ്വന്തം വീട്ടുകാര്‍ പ്രിയങ്കയ്ക്ക് അന്യരായിക്കഴിഞ്ഞിരുന്നു. നാണക്കേടും വിഷമവും സഹിക്കാനാവാതെ പ്രിയങ്കയുടെ മാതാപിതാക്കള്‍ തങ്ങളുടെ വസ്തുവും വീടും വിറ്റ് വാക്കനാട് സ്ഥലം വാങ്ങി താമസവും മാറി. ഇരുവീട്ടുകാരും തമ്മില്‍ പിന്നീട് ഒരു ബന്ധവും ഉണ്ടായില്ല. എങ്കിലും ഇടയ്ക്കിടെ പ്രിയങ്ക അമ്മ ശശികലാദേവിയെ ഫോണ്‍ ചെയ്തുതുടങ്ങി.എതിര്‍പ്പുകള്‍ അകന്നുവന്നതാണ്. പ്രിയങ്ക ഗര്‍ഭിണി ആയതോടെ ഫോണ്‍വിളി കൂടുകയും ചെയ്തു.

വീട്ടിലെ പീഡനങ്ങള്‍ അപ്പോഴൊക്കെ അവള്‍ അമ്മയോട് സൂചിപ്പിക്കുകയും ചെയ്തു. മനസ്സിന്റെയും ശരീരത്തിന്റെയും വിഷമങ്ങള്‍ അബോര്‍ഷനിലെത്തി. പിന്നീട് തീര്‍ത്തും ബുദ്ധിമുട്ടിലേക്ക് മാറുകയായിരുന്നു. ബി.എഡ് പാസായതിനാല്‍ ശാസ്താംകോട്ടയിലെ സ്വകാര്യ സ്‌കൂളില്‍ പ്രിയങ്ക അദ്ധ്യാപികയായി ജോലിക്ക് കയറി. ശമ്പളത്തെക്കാള്‍ രാവിലെ മുതല്‍ വൈകിട്ടുവരെയുള്ള സമയം തള്ളാനൊരു ആശ്വാസ മാര്‍ഗ്ഗമായിട്ടാണ് ഈ ജോലി പ്രിയങ്ക കണ്ടത്. പുലര്‍ച്ചെ എഴുന്നേറ്റ് ആഹാരം പാകം ചെയ്യുന്നതുള്‍പ്പടെ ജോലിത്തിരക്ക് തുടങ്ങും.

സ്‌കൂളില്‍ നിന്നുവന്നാലും ജോലിയ്ക്ക് കുറവില്ല. ഭര്‍ത്താവിന്റെ മാതാപിതാക്കളെയും സംരക്ഷിക്കേണ്ടതുണ്ട്. എല്ലാ ജോലികളും തീര്‍ത്ത് അന്തിയുറക്കത്തിനൊരുങ്ങുമ്പോള്‍ മദ്യ ലഹരിയിലെത്തുന്ന സജുവിന്റെ കൊടിയ മര്‍ദ്ദനങ്ങള്‍. കാരണം സ്ത്രീധനം വേണമെന്നതു തന്നെ. നേരിട്ട് പറഞ്ഞില്ലെങ്കിലും അയല്‍ക്കാരില്‍ നിന്നും മറ്റുമായി പ്രിയങ്കയുടെ വീട്ടുകാര്‍ ഇതൊക്കെ അറിയുന്നുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് വഴക്കുകൂടി സജു തള്ളിയിട്ടപ്പോള്‍ പ്രിയങ്കയുടെ കാലിന് പൊട്ടലേറ്റിരുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങി വീട്ടിലെത്തിയപ്പോഴും പീഡനങ്ങള്‍ക്ക് കുറവുണ്ടായില്ല. ഒടുവില്‍ അവള്‍ മരണത്തെ സ്വയം വരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. മരണത്തിലെ ദുരൂഹത ആദ്യദിനത്തില്‍ത്തന്നെ ബോദ്ധ്യപ്പെട്ടതിനാല്‍ സജുവിനെ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്യുകയുമുണ്ടായി. ഈ ആഴ്ച സജുവിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.

Advertisement
Kerala51 mins ago

മഞ്ചേശ്വരത്ത് മത്സരിക്കാൻ കെ സുരേന്ദ്രൻ ഇല്ല…!! ബിജെപിയെ വെട്ടിലാക്കി തീരുമാനം; രണ്ടു ദിവസത്തിനകം സ്ഥാനാർത്ഥി പ്രഖ്യാപനമെന്ന് മുന്നണികൾ

Kerala2 hours ago

വട്ടിയൂർക്കാവിൽ ബിജെപിക്ക് വേണ്ടത് 2836 വോട്ടുകൾക്ക് മാത്രം…!! മണ്ഡലത്തിലെ കണക്കുകളും സമവാക്യങ്ങളും ഇങ്ങനെ

Entertainment2 hours ago

എന്തുപറഞ്ഞാലും ഞാൻ ചെയ്യാം… കണ്ണീരോടെ രാഖി സാവന്ത്; ലക്ഷക്കണക്കിന് ആരാധകർ കണ്ട വീഡിയോ വെറു നാടകം

National3 hours ago

2021-ൽ ഡിജിറ്റൽ സെൻസസ് നടത്തും; മൊബൈൽ ആപ്പിലൂടെ ജനസഖ്യാ കണക്കെടുപ്പ്; പുതിയ തിരിച്ചറിയൽ കാർഡും വരുന്നു

National4 hours ago

രാഹുൽ ഗാന്ധി രാഷ്ട്രീയ ജീവിതം മതിയാക്കുന്നു…!! സംഘടനാ പ്രവർത്തനത്തിൽ താത്പര്യമില്ല..!! ശേഷ ജീവിതം വിദേശത്ത്..!!?

Entertainment4 hours ago

നാഗചൈതന്യയുടെ ഒന്നാം ഭാര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സാമന്ത..!! കിടപ്പറ രഹസ്യവും പുറത്താക്കി താരം

Crime5 hours ago

ഗോമാംസം വിറ്റെന്ന് ആരോപിച്ച് വീണ്ടും അരുംകൊല..!! ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം 34 കാരനെ തല്ലിക്കൊന്നു

Kerala6 hours ago

നിയമലംഘനം സംരക്ഷിക്കുന്നതിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി..!! മരട് ഫ്ലാറ്റ് കേസിൽ ചീഫ് സെക്രട്ടറിയെ നിർത്തിപ്പൊരിച്ചു

Crime7 hours ago

ഫേസ്ബുക്കിലൂടെ പ്രവാസിയെ വളച്ചു, റൂമിലെത്തിച്ച് നഗ്നനാക്കി മേരിക്കൊപ്പം ചിത്രമെടുത്തു..!! ബ്ലൂ ബ്ലാക്മെയിൽ കേസിൽ നാലുപേർ പിടിയിൽ

National7 hours ago

‘ഹൗഡി  മോദി’ പ്രധാനമന്ത്രിക്ക് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ വരവേൽപ്പ്…!! ഭീകരതയ്ക്ക് എതിരെ നിർണായക യുദ്ധം തുടങ്ങാനുള്ള സമയമായി

Crime2 weeks ago

ഓൺലൈൻ ചാനലിലെ അശ്ലീല വാർത്തയിൽ മൂന്നുപേർ കുടുങ്ങി..!! അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.മംഗളം ഫോൺ ട്രാപ്പ് കേസിനു സമാനമായ പരാതിയിൽ പ്രതികൾ അകത്തുപോകും !!!

fb post2 weeks ago

വൈദികർ സെക്‌സ് ചെയ്യട്ടെ അന്യന്റെ ഭാര്യമാരുമൊത്ത്..! അത് പാപമല്ല ..!! വിശ്വാസിയായ ഒരു സ്ത്രീ പറയുന്നത് ഇങ്ങനെ 

Crime3 weeks ago

പോൺ സൈറ്റിലേക്കാൾ ഭീകരമായ വൈദികരുടെ ലൈംഗിക വൈകൃതം !!സ്‌കൂൾ ടീച്ചറുമായി അവിഹിതം!!സെക്‌സ് ചാറ്റ് പുറത്ത് !! മാനം പോകുന്ന കത്തോലിക്കാ സഭ !!!പിടിയിലായ വൈദികനെ രഹസ്യമായി പാർപ്പിച്ചു!!സഹപാഠി വൈദികനെതിരെ ഇടവകക്കാർ .സമാനമനസ്കർ ഒന്നിക്കുന്നു എന്ന് വിശ്വാസികൾ..

Crime6 days ago

കത്തോലിക്കാ സഭ  നടത്തുന്ന കാരിത്താസ് ഹോസ്പിറ്റലിൽ വ്യാജ ഡോക്ടർ..? ചികിത്സ പിഴവുമൂലം തളർന്നുപോയത് വിധവയായ അമ്മച്ചി..! ദൈവ കൃപയാൽ മംഗലാപുരത്തെ ഡോക്ടർ ജീവൻ രക്ഷിച്ചു; യോഗ്യത ഇല്ലാത്ത ഡോക്ടർമാരെ വെച്ച് രോഗികളെ കൊല്ലാക്കൊല ചെയ്യുന്നതും ലക്ഷങ്ങൾ വാങ്ങുന്നതും കരുണയുടെ സുവിശേഷം പ്രസംഗിക്കുന്ന വൈദികരും  കന്യാസ്ത്രീകളും..! അമ്മയുടെ ജീവൻ തിരിച്ചുകിട്ടിയത് താലനാരിഴക്കെന്ന് രഞ്ജൻ മാത്യു; കാരിത്താസുകാരുടെ പയ്യാവൂരിലെ  മേഴ്‌സി ഹോസ്പിറ്റലിനെതിരെ കേസ്!! എല്ലു ഡോക്ടറുടെ  യോഗ്യതയിൽ സംശയം

Crime2 weeks ago

പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ട്രയൽ റൂമിൽ ഒളിക്യാമറ..!! മാധ്യമ പ്രവർത്തകയുടെ പരാതിയിൽ നടപടിയെടുക്കാതെ പോലീസ്

Kerala3 weeks ago

പാലായിൽ മാണിയുടെ മകൾ ? നിഷ ജോസിനെ വെട്ടാൻ മാണിയുടെ മകൾ സാലി ജോസഫ് ?പാലാ വീണ്ടും കുടുംബവാഴ്‌ച്ചയിൽ

Crime4 days ago

യുവാവിൻ്റെ ലൈംഗീകപീഡനം ക്യാമറയിൽ പകർത്തിയത് അമ്മ..!! ദൃശ്യങ്ങളുപയോഗിച്ച് പിന്നെയും പീഡനവും പണം തട്ടലും

Crime4 weeks ago

തുഷാറിനെ പൂട്ടിയത് ഇസ്ലാമിക വിശ്വാസിയായ മലയാളി യുവതി!!..

Kerala2 weeks ago

മക്കൾ രാഷ്ട്രീയം വിട്ടൊരു കളിയുമില്ലെന്ന് കോൺഗ്രസ്..!! അനിൽ ആൻ്റണി കെപിസിസി തലപ്പത്തേയ്ക്ക്

fb post2 weeks ago

അവനില്ലാത്ത കന്യകാത്വം എനിക്കും ഇല്ല..!! ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് തീരുമാനമെടുത്ത പെണ്‍കുട്ടിയെക്കുറിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല

Trending

Copyright © 2019 Dailyindianherald