മദ്യപിച്ച് കാല് നിലത്തുറക്കാതെ ടി സിദ്ദിഖ്…!! ഓട്ടം മത്സരത്തിൻ്റെ വീഡിയോയും പുറത്ത്..!! വ്യാജ പ്രചാരണങ്ങൾക്കെതിരെ പരാതി നൽകുമെന്ന് നേതാവ്

കോഴിക്കോട്: കോഴിക്കോട് ഡി.സിസി അദ്ധ്യക്ഷനായ ടി. സിദ്ദിഖ് ദുബായില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മദ്യപിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. തനിക്കെതിരെ നടക്കുന്ന ദുഷ്പ്രചാരണത്തിന് മറുപടിയുമായി ടി സിദ്ധിഖ് രംഗത്തെത്തി.

ഇങ്ങനെ ഒരു വിശദീകരണം നല്‍കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ആലോചിക്കുമ്പോല്‍ ചിരിയാണ് തോന്നുന്നത്. സംഘനാ പരിപാടികള്‍ക്കായി കഴിഞ്ഞ 20-ാം തീയതിയായിരുന്നു ദുബായിലെത്തിയത്. മദ്യപിക്കില്ലെന്നുള്ളത് ജീവിതനിഷ്ഠയാണ്. അതിനിടെ തന്നെ മദ്യപാനിയാക്കി ചിത്രീകരിക്കാനുള്ള കമ്മ്യൂണിസ്റ്റ് സഹപ്രവര്‍ത്തകരുടെ ശ്രമങ്ങളെ തള്ളിക്കളയുന്നുവെന്നാണ് സിദ്ദിഖ് പ്രതികരിച്ചത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സിദ്ദിഖിന്റെ മറുപടി.

സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യത്തെ ചൊല്ലി വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. സിദ്ദിഖിന് വേണ്ടി യു.ഡി.എഫ് പ്രവര്‍ത്തകര്‍ മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ സിദ്ദിഖ് മദ്യപിച്ചു എന്ന് തന്നെയാണ് എതിരാളികളുടെ വാദം.

ടി സിദ്ദിഖ് മദ്യലഹരിയില്‍ എന്ന പേരില്‍  വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മരുഭൂമിയില്‍ നിന്നുള്ള വീഡിയോയില്‍ ടി സിദ്ദിഖിന്റെ കാലുകള്‍ നിലത്തുറയ്ക്കുന്നില്ലെന്നായിരുന്നു വീഡിയോ പങ്കുവെച്ച് പലരും ആരോപിച്ചത്. ഇതിന് മറുപടിയായി മരുഭൂമിയിലൂടെ കുടുംബവുമൊത്ത് ഓട്ടം മത്സരം നടത്തുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. സിദ്ധിഖ് കുടുംബവുമൊത്ത് നടത്തിയ മരുഭൂമിയാത്രയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

https://www.facebook.com/permalink.php?story_fbid=527230208032926&id=100022378536203

 

താന്‍ മദ്യപാനിയാണെന്ന് വീഡിയോ പ്രചരിപ്പിച്ചവര്‍ക്ക് തെളിയിക്കാന്‍ സാധിക്കുമോ എന്നും സിദ്ദിഖ് ചോദിക്കുന്നു. ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും, മോശക്കാര്‍ ആക്കാനും സി പി ഐ എം തുനിഞ്ഞിറങ്ങിയാല്‍ അതിനു വഴങ്ങാന്‍ എന്നെ കിട്ടില്ല സഖാക്കളെയെന്ന കുറിപ്പോടെയാണ് ടി സിദ്ധിഖ് വീഡിയോ പോസ്റ്റ് ചെയ്തത്.

Top