ബിഷപ്പിനെതിരെ മൊഴി നല്‍കിയ സിസ്റ്റര്‍ മരണ ഭയത്തില്‍!! ഭക്ഷണവും മരുന്നുമില്ല, മാനസിക പീഡനവും

കൊച്ചി: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാക്ഷിയായ കന്യാസ്ത്രീ. ബിഷപ്പിനെതിരെ നല്‍കിയ മൊഴി മാറ്റാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദമുണ്ടെന്ന് സിസ്റ്റര്‍ വെളിപ്പെടുത്തി. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായി മൊഴികൊടുത്തതിന്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും സിസ്റ്റര്‍ പറഞ്ഞു.

ബിഷപ്പിനെതിരെ നല്‍കിയ മൊഴി മാറ്റാന്‍ ആവശ്യപ്പെട്ട് തങ്ങളുടെ മുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും അതിന്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും സിസ്റ്റര്‍ ലിസി വടക്കേയില്‍ പറഞ്ഞു. മഠം വിട്ട് പോകാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. മഠത്തിനുള്ളില്‍ താന്‍ നേരിടുന്നത് തടങ്കല്‍ ജീവിതമാണ്. ഭക്ഷണവും മരുന്നും നല്‍കുന്നില്ല. മരുന്നിന് പണം ചോദിച്ചപ്പോള്‍ മഠം അധികൃതര്‍ തട്ടിക്കയറി. മഠത്തിലെ കന്യാസ്ത്രീകളെ മുഴവന്‍ മാറ്റി തന്നെ ഒറ്റപ്പെടുത്തിയെന്നും സിസ്റ്റര്‍ ലിസി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൊഴിമാറ്റാന്‍ പ്രൊവിന്‍ഷ്യാളും മദര്‍ ജനറാളും നിര്‍ബന്ധിച്ചു. വിജയവാഡ വിട്ട് കേരളത്തിലെത്തിയത് മരണ ഭയത്താലാണ്. വീണ്ടും സ്ഥലം മാറ്റിയത് സമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ ലിസി വടക്കേയില്‍ പഞ്ഞു.

Top