സിസ്റ്റര്‍ ലിസ്സിയോട് മഠത്തില്‍നിന്നും ഇറങ്ങാന്‍ അന്ത്യശാസം; സ്ഥലംമാറ്റ ഉത്തരവ് ഉടന്‍ അനുസരിക്കണമെന്നും സന്യാസിനി സഭ

ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസില്‍ സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേലിന് അന്ത്യശാസനം. മാറ്റിയ സ്ഥലത്തെത്താന്‍ ഉടന്‍ മഠം വിടണമെന്ന് സന്യാസിനി സഭയുടെ അന്ത്യശാസനം. സിസ്റ്ററിന്റെ സന്യാസിനി സഭയായ ഫ്രാന്‍സിസ്‌കന്‍ ക്‌ളാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ പുറപ്പെടുവിച്ച സ്ഥലം മാറ്റ ഉത്തരവ് ഉടന്‍ അനുസരിക്കാന്‍ സിസ്റ്റര്‍ ലിസി വടക്കേലിന് നിര്‍ദേശം നല്‍കി. മാര്‍ച്ച് 31നകം വിജയവാഡയില്‍ എത്തണമെന്നാണ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ നല്‍കിയ നിര്‍ദേശം.

മൂവാറ്റുപുഴ ജ്യോതിഭവനിലെ ഇപ്പോഴത്തെ താമസം അനധികൃതമാണെന്നും സന്യാസിനി സഭ കത്തില്‍ പറയുന്നു. ഉടന്‍ മഠം ഒഴിയണമെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ വിശദമാക്കുന്നു. കന്യാസ്ത്രീയെ കൗണ്‍സിലിംഗ് ചെയ്യുന്ന സമയത്തു ബലാത്സംഗ വിവരം അറിഞ്ഞിരുന്നുവെങ്കില്‍ എന്ത് കൊണ്ട് പോലീസിനെ അറിയിച്ചില്ലെന്ന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറിന്റെ കത്ത് ചോദിക്കുന്നു. കന്യാസ്ത്രീയ്ക്ക് ഉചിതമായ നിര്‍ദേശം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ലിസ്സി വടക്കേല്‍ ചെയ്തത് കുറ്റമാണെന്ന് കത്ത് വിശദമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിസ്റ്റര്‍ ലിസ്സി വടക്കേലിനു കൗണ്‌സിലിംഗ് നടത്താന്‍ ഉള്ള അനുമതി ഉണ്ടായിരുന്നില്ലെന്നും സന്യാസിനി സഭ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് ലിസ്സി വടക്കേല്‍ വെളിപ്പെടുത്തിയിരുന്നു . മൊഴി മാറ്റിപ്പറഞ്ഞില്ലെങ്കില്‍ സന്യാസ ജീവിതം അവസാനിപ്പിക്കാനാണ് കല്‍പ്പനയെന്ന് സിസ്റ്റര്‍ തുറന്ന് പറഞ്ഞിരുന്നു. പൊലീസ് സാക്ഷിയായ തന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും സിറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ ലിസി വടക്കേല്‍ ആരോപിച്ചിരുന്നു.

എന്നാല്‍ സിസ്റ്റര്‍ ലിസ്സി വടക്കേലിന്റെ ആരോപണങ്ങള്‍ എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അല്‍ഫോന്‍സ തള്ളിയിരുന്നു.മരുന്നും ഭക്ഷണവും നല്‍കുന്നില്ലെന്ന സിസ്റ്റര്‍ ലിസ്സി വടക്കേലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സന്യാസിനി സഭ വ്യക്തമാക്കി. മറ്റ് സന്യാസികള്‍ക്ക് നല്‍കുന്ന എല്ലാ സൗകര്യങ്ങളും ലിസിയ്ക്കും നല്‍കുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ മൊഴി നല്‍കുന്നതില്‍ നിന്ന് സിസ്റ്റര്‍ ലിസ്സി വടക്കേലിനെ വിലക്കിയിട്ടില്ല. ലിസിക്ക് ഇപ്പോള്‍ ആവശ്യം ചികിത്സയും പരിചരണവും വിശ്രമവും.ഇത് നല്കാന്‍ എഫ്‌സിസി വിജയവാഡ പ്രോവിന്‍സ് ഒരുക്കമാണ്. ഇനി വിജയവാഡയിലേക്ക് പോവുകയാണ് സിസ്റ്റര്‍ ലിസ്സി വടക്കേല്‍ ചെയ്യേണ്ടതെന്നും സന്യാസിനി സഭ വിശദമാക്കിയിരുന്നു. നേരത്തെ, സിസ്റ്റര്‍ ലിസി വടക്കേലിന് ഏര്‍പ്പെടുത്തി പൊലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു. വനിതാ പോലീസിനെ മഠത്തില്‍ താമസിപ്പിക്കുന്നതിലെ അസൗകര്യം മഠം ചൂണ്ടിക്കാട്ടിയാണ് ഇത് ഒഴിവാക്കിയത്.

Top