എസ്. എന്‍. ഡി. പി രാഷ്ട്രീയത്തിലേയ്ക്ക് ;ബി.ജെ.പിയുടെ ഘടകകക്ഷിയാകും ?

ആലപ്പുഴ: എസ്. എന്‍. ഡി. പി രാഷ്ട്രീയത്തിലേയ്ക്ക് സജീവമായി കടക്കുകയാണെന്നു സൂചന . ബി.ജെ.പിയോട് എസ്. എന്‍. ഡി. പി മൃദുസമീപനം സ്വീകരിക്കുന്ന എസ്. എന്‍. ഡി.പി പാര്‍ട്ടി രൂപീകരിച്ച് എന്‍ .ഡി.എ യുടെ ഭാഗമാകുമെന്നുള്ളതാണ് പുതിയ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ ഉയരുന്ന വാര്‍ത്ത യോഗം പാര്‍ട്ടി രൂപീകരിക്കുന്നതിനു മുന്നോടിയായി വെള്ളാപ്പള്ളി കേരളയാത്ര നടത്താനൊരുങ്ങുന്നു എന്ന് എസ്. എന്‍. ഡി. പിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കേരളയാത്രയുടെ സമാപനസമ്മേളനത്തില്‍ എസ്. എന്‍. ഡി. പി നേതൃത്വം നല്‍കുന്ന ധര്‍മ്മജനസേന എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്നാണ് അറിയുന്നത്. vellappally natesanരാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ തെലുങ്കുതാരം ചിരഞ്ജിവിയെയാണ് വെള്ളാപ്പള്ളി മാതൃകയാക്കുന്നത്. സസ്പെന്‍സിനൊടുവില്‍ ഫാന്‍സുകാരുടെ യോഗം വിളിച്ചുകൂട്ടി പ്രജാരാജ്യം എന്ന് പാര്‍ട്ടിയുടെ പേര് അനൗണ്‍സ് ചെയ്യുകയായിരുന്നു ചിരഞ്ജിവീ. വന്‍ കരഘോഷമാണ് അപ്പോള്‍ ഉയര്‍ന്നതെന്നതെങ്കിലും പാര്‍ട്ടി ക്ളച്ച് പിടിച്ചില്ല. ചിരഞ്ജീവിയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചു. ധര്‍മ്മജനസേനയുടെ തലപ്പത്ത് തുഷാര്‍വെള്ളാപ്പള്ളിയായിരിക്കുമെന്നും പറയപ്പെടുന്നു. എന്നാല്‍ ഈ വാര്‍ത്തയോട് വെള്ളാപ്പള്ളിയോ തുഷാര്‍ വെള്ളാപ്പള്ളിയോ പ്രതികരിച്ചിട്ടില്ല.
മുമ്പ് എന്‍. എന്‍. ഡി. പി എസ്. ആര്‍. പി എന്ന പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്.ജനിച്ചപ്പോള്‍ തന്നെ അകാലചരമം പ്രാപിച്ച കുഞ്ഞായി എസ്. ആര്‍. പി മാറി. യു.ഡി. എഫിനോടൊപ്പമായിരുന്നു എസ്. ആര്‍. പി. നിലകൊണ്ടത്. ചരിത്രം മുന്‍നിറുത്തി എസ്. എന്‍. ഡി. പി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നത് ആനമണ്ടത്തരമാണെന്ന് വാദിക്കുന്നവരുമുണ്ട്

Top