എസ് എൻ ഡി പി യോഗം കൗൺസിലർ സി ജി രമേശിൻ്റെ മരണം: ആശുപത്രി അധികൃതരുടെ വീഴ്ച അന്വേഷിക്കണം: ഹിന്ദു ഐക്യവേദി

ചങ്ങനാശേരി:ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ച   എസ് എൻ ഡി പി യോഗം കൗൺസിലർ സി ജി രമേശിൻ്റെ മരണത്തിൽ ആശുപത്രി അധികൃതരുടെ വീഴ്ച അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു.

ചെത്തിപ്പുഴ ആശുപത്രിയിലെ ചികിത്സ ഫലപ്രദമാകാതെ വന്നപ്പോൾ മെഡിക്കൽ കോളേജിലേക്കു മാറ്റണമെന്ന ബന്ധുക്കളുടെ നിർദ്ദേശം ആശുപത്രി അധികൃതർ പരിഗണിച്ചില്ല .ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരേ നടപടി എടുക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും  രാജേഷ് നട്ടാശ്ശേരി ആവശ്യപ്പെട്ടു.

രമേശിൻ്റെ കുടുംബാംഗങ്ങളെ ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, ആർ എസ് എസ് ചങ്ങനാശേരി താലൂക്ക് സംഘചാലക് പി.കെ. രാജപ്പൻനായർ, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡൻറ് എം.ആർ.മണി, ഭാരവാഹികളായ അജിത് മാടപ്പള്ളി, ആർ.സുഭാഷ്, കെ.ബാബു, സി. കൃഷ്ണകുമാർ എന്നിവർ സന്ദർശിച്ചു.

Top