വലിയപറമ്പ്-തോണ്ടയില്‍ റോഡ് പ്രവൃത്തി ആരംഭിച്ചു

വലിയപറമ്പ്-തോണ്ടയില്‍ റോഡ് പ്രവൃത്തി ആരംഭിച്ചു
വാര്‍ഡ് മെമ്പര്‍ ഷാഹിന ടീച്ചറുടെ ഇടപെടലിലൂടെ നാടിന്റെ ചിലകാല സ്വപ്‌നം യാഥാര്‍ഥ്യമാവുന്നു.

കാരശ്ശേരി: വാര്‍ഡ് മെമ്പര്‍ ഷാഹിന ടീച്ചറുടെ ഇടപെടലിലൂടെ നാട്ടുകാരുടെ പിന്തുണയില്‍ വലിയപറമ്പ്-തോണ്ടയില്‍ പ്രദേശത്തുകാരുടെ ചിരകാല സ്വപ്‌നമായ റോഡ് യാഥാര്‍ഥ്യമാവുന്നു. ഇതോടെ മോലിക്കാവ്, തോണ്ട, തെയ്യത്തുംകാവ് പ്രദേശങ്ങളിലേക്കുള്ള വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഏറെ ഉപകാരപ്രദമാവും ഈ റോഡ്.
റോഡിനായി സുമനസ്സുകള്‍ ഭൂമി വിട്ട് നല്‍കിയും സാമ്പത്തിക സഹായം ചെയ്തതുമാണ് റോഡിനുള്ള ഭൂമി ലഭ്യമാക്കിയത്. അനുരഞ്ജന ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥം വഹിച്ചവരേയും വാര്‍ഡ് മെമ്പര്‍ ഷാഹിന ടീച്ചര്‍ നന്ദി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സലാം പിലാത്തോട്ടത്തില്‍, സത്താര്‍ എടക്കണ്ടി, കുഞ്ഞുമൊയ്തീന്‍ തോട്ടത്തില്‍, പി അബ്ദുല്‍ ഖാദര്‍, വി.പി. ശക്കത്തലി, സക്കീര്‍ ഹുസൈന്‍, കെ.പി ശിഹാബ് തോണ്ടയില്‍, നൗഫല്‍ മേച്ചേരി, ബഷീര്‍ മാസ്റ്റര്‍, വെല്‍ഫയര്‍ പാര്‍ട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശംസുദ്ധീന്‍ ആനയാംകുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.

Top