കൊച്ചി : സോളാർ കേസ് വീണ്ടും സജീവമാവുകയാണ് .സോളാർ ലൈംഗിക പീഡനക്കേസ് സിബിഐക്കു കൈമാറാൻ നീക്കം തുടങ്ങി.തെരഞ്ഞെടുപ്പിനു മുന്‍പായി പ്രതിപക്ഷനിരയെ വീണ്ടും കുരുക്കിലാക്കാൻ ലക്ഷ്യമിട്ടാണ് പഴയ തുറപ്പ് ചീട്ട് വീണ്ടും ഇടതുപക്ഷം പൊക്കിക്കൊണ്ടു വരുന്നത്.കേസ് സിബിഐക്കു വിട്ടാൽ ഉമ്മൻ ചാണ്ടിയും യുഡിഎഫും പ്രതിരോധത്തിലാകുമെന്നാണ് സിപിഎം വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് കേസ് സിബിഐക്കു കൈമാറിയേക്കും. കേസ് വീണ്ടും സജീവമായും വേണുഗോപാലും ഉമ്മൻ ചാണ്ടിയും കുടുങ്ങും .
സോളാർ കേസിൽ ലൈംഗിക പീഡന വിവരത്തിലെ പ്രസക്തഭാഗം ഇങ്ങനെയായിരുന്നു …
”അന്നൊരു ബിജെപി ഹര്‍ത്താല്‍ ദിവസമായിരുന്നു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറാക്കാനെന്ന് പറഞ്ഞ് നാസറുള്ള വിളിച്ച് റോസ് ഹൗസില്‍ വരാന്‍ ആവശ്യപ്പട്ടു. അത് വിശ്വസിച്ച് റോസ് ഹൗസില്‍ ചെന്നപ്പോള്‍ അവിടെ മന്ത്രിയെയെ സ്റ്റാഫിനെയോ കണ്ടില്ല. ഗേറ്റില്‍ രണ്ടു പൊലീസുകാര്‍ മാത്രം. കാര്യം പറഞ്ഞപ്പോള്‍ അവര്‍ ബന്ധപ്പെട്ട ശേഷം മന്ത്രി വരുന്നെന്ന് പറഞ്ഞു. അദ്ദേഹം ഹാളില്‍ ഉണ്ടെന്ന് പറഞ്ഞത് അനുസരിച്ച്. അവര്‍ അവിടേക്ക് പോയി. എന്നാല്‍ അവിടെ നാസറുള്ളയെ കണ്ടില്ല. നാസറുള്ളയെ അവിടെയും കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കതകടയ്ക്കപ്പെട്ടു. അവിടെ ഉണ്ടായിരുന്നത് കെസിയായിരുന്നു. മദ്യലഹരിയിലായിരുന്ന അയാള്‍ ബലപ്രയോഗത്തിലൂടെ അവരെ കൈക്കുള്ളിലാക്കി കീഴ്പ്പെടുത്തി. അയാള്‍ അവരെ ഉപദ്രവിച്ചു. ചീത്ത പേരുകള്‍ വിളിച്ചു. അവരും ചീത്തപേരുകള്‍ വിളിച്ചു.
അഞ്ചു ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം അയാള്‍ അവരെ ശാരീരികമായി അവശതയിലാക്കി. സോളാര്‍ കേസില്‍ മുന്‍ മന്ത്രി കെ സി വേണുഗോപാലിനെതിരേ സരിതാ എസ് നായരുടെ മൊഴിയില്‍ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. അവരുടെ കയ്യില്‍ അതിന്റെ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേണുഗോപാല്‍ നിരവധി തവണ ഭീഷണിപ്പെടുത്തിയെന്നും പറയുന്നുണ്ട്. ഉമ്മന്‍ചാണ്ടി, ആര്യാടന്, വേണുഗോപാല്‍, അനില്‍കുമാര്‍, ഹൈബി ഈഡന്, ജോസ് കെ മാണി, പളനിമാണിക്യം, സുബ്രഹ്മണ്യന്, ഐജി പത്മകുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരേയാണ് സരിത ലൈംഗികാരോപണം നടത്തിയിരിക്കുന്നത്. മുന്‍മന്ത്രി അടൂര്‍പ്രകാശും കെ.പത്മകുമാറും ലൈംഗികമായി പീഡിപ്പിച്ചതിന് പുറമേ ടെലിഫോണിക് സെക്സും നടത്തിയെന്നും ആരോപിക്കുന്നു. കെ.പത്മകുമാര്‍ കല്ലൂരിലെ ഫ്ളാറ്റില്‍ വച്ചാണ് പീഡിപ്പിച്ചത്. എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോസ് ഹൗസ്, ലേ മെറിഡിയന്, കേരള ഹൗസ് എന്നിവിടങ്ങളില്‍ വച്ചാണ് അനില്‍ കുമാര്‍ പീഡിപ്പിച്ചത്. എംഎല്‍എ ഹോസ്റ്റലില്‍ വച്ചും എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചുമാണ് ഹൈബി ഈഡന് പീഡിപ്പിച്ചത്. ജോസ് കെ മാണി ദില്ലിയില്‍ വച്ചും സരിതയെ പീഡിപ്പിച്ചു..”
കേസ് വീണ്ടും സജീവമാകുമ്പോൾ ഒരുപാട് കോൺഗ്രസുകാർ കുടുങ്ങും .സോളാർ കേസ് സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ടു കേസിലെ പ്രതി മുഖ്യമന്ത്രിക്കു കത്ത് നൽകിയതായാണു സൂചന. ഇതു ഇടതുകേന്ദ്രങ്ങൾ പ്രതിയോട് കത്ത് ചോദിച്ചു വാങ്ങിയതാണെന്ന ആരോപണം പ്രതിപക്ഷം ഇതിനകം ഉയർത്തിക്കഴിഞ്ഞു.ഇതിനിടെ എട്ടോളം അറസ്റ്റ് വാറണ്ടുള്ള കേസുകളിലെ പ്രതി മുഖ്യമന്ത്രിക്കു കത്തു നൽകിയതും വിവാദമായിട്ടുണ്ട്. ബിവറേജ് കോർപറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ വാങ്ങിയിട്ട് ഇരുപതോളം യുവാക്കൾക്ക് വ്യാജ നിയമന ഉത്തരവ് നൽകിയെന്ന കേസിൽനിന്നു സോളാര്‍ പ്രതിയെ ഒഴിവാക്കാൻ നീക്കം നടക്കുന്നതും വിവാദമായിട്ടുണ്ട്.
നെയ്യാറ്റിൻകര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽനിന്നാണ് ഇവരെ ഒഴിവാക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ, വ്യാജനിയമന ഉത്തരവ്, ശബ്ദരേഖ, ബാങ്ക് രേഖ എന്നീ തെളിവുകൾ നിലനിൽക്കുന്പോൾ കേസ് പിൻവലിക്കുക ദുഷ്കരമാണെന്നു പോലീസിലെ തന്നെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയെന്ന പേരിൽ പരിചയപ്പെടുത്തി യുവാക്കളെ കബളിപ്പിച്ചെന്നാണ് കേസ്. യുവാക്കൾ പണം അയച്ചതിന്റെ ബാങ്ക് രേഖകൾ പോലീസിനു കൈമാറിയിരുന്നു.സോളാർ പീഡനക്കേസിൽ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരേയാണ് പരാതി.
ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറു കേസുകൾ പ്രത്യേക സംഘമാണ് നിലവിൽ അന്വേഷിക്കുന്നത്. 2018 ഒക്ടോബറിലാണ് ഇവർക്കെതിരേ കേസെടുത്തത്.സർക്കാർ രൂപീകരിച്ച രണ്ട് അന്വേഷണ സംഘങ്ങളുടെ തലവന്മാരായിരുന്ന രാജേഷ് ധവാനും അനിൽ കാന്തും കേസെടുക്കാൻ കഴിയില്ലെന്നു സർക്കാരിനെ നേരത്തെ അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ പുതിയ സംഘം കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഓരോ കേസും പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകുകയും ചെയ്തു.