തിരുവനന്തപുരം: സോളാര്‍ കേസ് വഴിത്തിരിവിലേക്ക്. ഔദ്യോഗിക വസതികളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന സോളാര്‍ നായികയുടെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലും ഉടന്‍ അറസ്റ്റിലായേക്കുമെന്ന് സൂചനകള്‍ പുറത്ത്. പരാതിക്കാരിയുടെ രഹസ്യമൊഴി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നാളെ വൈകിട്ട് 4ന് രേഖപ്പെടുത്തും. ആദ്യം ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി തന്നെ ഇപ്പോഴും നല്‍കിയാല്‍ കേസെടുക്കും.
ഉമ്മന്‍ചാണ്ടി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും വേണുഗോപാല്‍ ബലാത്സംഗം ചെയ്‌തെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ഫോണിലൂടെ ശല്യംചെയ്‌തെന്നുമാണ് പരാതിയില്‍ പറയുന്നത്.
അതേസമയം പാരതിക്കാരി നല്‍കിയ പരാതിപ്രകാരം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ റദ്ദാക്കാന്‍ ഉമ്മന്‍ചാണ്ടിയും വേണുഗോപാലും ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനകള്‍ ഉണ്ട്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ഇത് സാധ്യമാകുമോ എന്നത് സംശയമാണ്. 20 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. വിശദമായ അന്വേഷണത്തിന് ശേഷം സെക്ഷന്‍ 172 പ്രകാരം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. അല്ലാതെ, ഈ ഘട്ടത്തില്‍ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ നിയമം അനുശാസിക്കുന്നില്ല.
ഉമ്മന്‍ചാണ്ടിക്കെതിരെ ഐ.പി.സി 377, പണം കൈപ്പറ്റിയതിന് ഐ.പി.സി 420, കെ. സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിന് ഐ.പി.സി 376, സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354, ഫോണിലൂടെ ശല്യംചെയ്തതിന് കേരള പൊലീസ് ആക്ട് 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.