ചണ്ഡീഗഡ്:പഞ്ചാബിലെ സംഗ്‌രൂരില്‍ മദ്യലഹരിയില്‍ നാല് പേരെ വെടിവെച്ച് കൊന്ന സൈനികനെ പോലീസ് വധിച്ചു.

ചണ്ഡീഗഡ്:പഞ്ചാബിലെ സംഗ്രൂരില്‍ നാലുപേരെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം സൈനികന്‍ ജീവനൊടുക്കി. ജഗദ്വീപ്‌ എന്ന സൈനികനാണ്‌ ജനക്കൂട്ടത്തിനു നേരെ തുടര്‍ച്ചയായി വെടിയുതിര്‍ത്തശേഷം സ്വയം നിറയൊഴിച്ചത്‌. വെടിവെപ്പില്‍ ഏഴുപേര്‍ക്ക്‌ പരുക്കേറ്റു. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ട്‌.
പഞ്ചാബില്‍ മദ്യ ലഹരിയില്‍ സൈനികന്‍ നാലു അയല്‍ക്കാരെ വെടിവെച്ചു കൊന്നു. നാല് പേര്‍ക്ക് പരിക്കേറ്റു. പ്രകോപിതനായി അക്രമം തുടര്‍ന്ന ഇയാള്‍ പോലീസ് വെടിവെപ്പില്‍ മരിച്ചു.
പഞ്ചാബിലെ സംഗ്‌റൂര്‍ ജില്ലയിലാണ് സംഭവം. ജഗ്ദീപ് സിംഗ് എന്ന സൈനികനാണ് വെടിവെപ്പ് നടത്തിയത്. അവധിക്കായി ഹസന്‍പൂരിലെത്തിയതായിരുന്നു ഇയാള്‍. അയല്‍വാസികളുമായുണ്ടായ വാക്കു തര്‍ക്കത്തിനിടെ സമീപത്തുണ്ടായിരുന്നവര്‍ക്കു നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് കുടംബങ്ങളിലെ നാലു പേരെ ഇയാള്‍ കൊലപ്പെടുത്തി. പൊലിസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും സൈനികന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഇയാളെ വെടിവെച്ചു വീഴ്ത്തിയത്.
പരിക്കേറ്റ നാല് പേരെ ലുധിയാനയിലെ ആശുപത്രിയിലേക്ക് മാറ്റി .

Top