അച്ഛനെ മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ച് മകൻ; ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: കണ്ണൂർ പേരാവൂരിൽ മദ്യലഹരിയിലെത്തിയ മകൻ അറുപത്തിയഞ്ചുകാരനായ പിതാവിനെ ക്രൂരമായി മർദ്ദിച്ചു. പിതാവിനെ മകൻ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൗള നഗർ എടാട്ട് വീട്ടിൽ പാപ്പച്ചനെയാണ് (65) മകൻ മാർട്ടിൻ ഫിലിപ്പ് ക്രൂരമായി ചവിട്ടി പരിക്കേൽപ്പിച്ചത്.പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. സംഭവശേഷം ഒളിവിൽ പോയ മാർട്ടിൻ ഫിലിപ്പിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാർട്ടിൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വീട്ടുകാർ തന്നെയാണ് പകർത്തിയത്. മാർട്ടിൻ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസ് സ്ഥലത്തെത്തി പിതാവിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കാൻ വേണ്ട നടപടികൾ ആരംഭിച്ചു. അതേസമയം മാർട്ടിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. മാർട്ടിനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Top