പ്രതിഷേധം പാര്‍ലമെന്റില്‍ വേണ്ടെന്ന് എംപിമാരോട് സോണിയാ ഗാന്ധി

ഡല്‍ഹി: ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ച് യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ച് പാര്‍ലമെന്റിലെത്തിയ കോണ്‍ഗ്രസ് എംപിമാര്‍ക്ക് സോണിയാ ഗാന്ധിയുടെ മുന്നറിയിപ്പ്. ലോക്‌സഭയില്‍ എംപിമാര്‍ കറുത്ത ബാഡ്ജ് കൈമാറിയപ്പോഴാണ് സോണിയ തടഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു കേരളത്തില്‍നിന്നുള്ള ഒരു എംപി മറ്റ് എംപിമാര്‍ക്ക് ബാഡ്ജ് കൈമാറുമ്പോള്‍ സോണിയ ശ്രദ്ധിച്ചു. അവര്‍ ഉടന്‍ തന്നെ ഇടപെടുകയും ഇത് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ഒപ്പമാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് എംപിമാരെ സോണിയ ഓര്‍മിപ്പിച്ചു.

ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തിന്റെ പ്രത്യേക രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പ്രതിഷേധിക്കാം. എന്നാല്‍ ദേശീയ തലത്തില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ എതിര്‍ക്കേണ്ടതില്ലെന്ന് യുപിഎ അധ്യക്ഷ കേരള എംപിമാരോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍നിന്നും കോണ്‍ഗ്രസിന് ഏഴ് എംപിമാരാണുള്ളത്. എന്നാല്‍ ഈ വാര്‍ത്ത കേരള എംപിമാര്‍ നിഷേധിച്ചിട്ടുണ്ട്.

Top