പ്രണയ നൈരാശ്യം, നമ്പര്‍ ബ്ലോക്ക് ചെയ്തത് വൈരാഗ്യം കൂട്ടി: കൊലയ്ക്ക് ശേഷം ആത്മഹ്യ ചെയ്യാന്‍ പദ്ധതിയിട്ടു

ആലപ്പുഴ: വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് തന്നെയാണ് താന്‍ സ്ഥലത്തെത്തിയതെന്ന് പൊലീസുകാരന്‍ അജാസിന്റെ മൊഴി. പ്രണയം പരാജയപ്പെട്ടതും വൈരാഗ്യത്തിന് കാരണമായി. സൗമ്യയുടെയും തന്റെയും ദേഹത്ത് പെട്രോള്‍ ഒഴിച്ചു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മൊഴി നല്‍കിയിട്ടുണ്ട്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മൊഴി നല്‍കി.

ശനിയാഴ്ച വൈകിട്ടാണു നാടിനെ നടുക്കിയ ദുരന്തം നടന്നത്. കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ (34) സ്‌കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും തുടര്‍ന്ന് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വള്ളികുന്നം തെക്കേമുറി ഉപ്പന്‍വിളയില്‍ സജീവിന്റെ ഭാര്യയാണു സൗമ്യ. കാക്കനാട് വാഴക്കാല സൗത്ത് നെയ്‌തേലില്‍ എന്‍.എ.അജാസ് ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ്. 50% പൊള്ളലേറ്റ ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ സൗമ്യയുടെ മകന്റെയും അമ്മയുടെയും നിര്‍ണായക മൊഴികളും പുറത്തു വന്നിരുന്നു. ഒരു വര്‍ഷമായി അജാസില്‍ നിന്നു സൗമ്യ ആക്രമണം ഭയപ്പെട്ടിരുന്നതായി അമ്മ ഇന്ദിര പറഞ്ഞു. മുന്‍പും മകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇക്കാര്യം വള്ളികുന്നം എസ് ഐയെ അറിയിച്ചിരുന്നു. അമ്മ കൊല്ലപ്പെട്ടാല്‍ അജാസ് ആയിരിക്കും ഉത്തരവാദി എന്ന് പറഞ്ഞിരുന്നതായി മകനും പൊലീസിന് മൊഴി നല്‍കി. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്തിമ ഘട്ടത്തില്‍ ആണ്.

വിവാഹം കഴിക്കണം എന്ന അജാസിന്റെ നിരന്തരമായ ആവശ്യം നിഷേധിച്ചതാണ് സൗമ്യയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് കുടുംബം നല്‍കുന്ന മൊഴി. ഭര്‍ത്താവും മൂന്നു കുട്ടികളുമുള്ള സൗമ്യ മറ്റൊരു വിവാഹത്തിന് ഒരുക്കമായിരുന്നില്ല. കടമായി വാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ നല്‍കി സൗഹൃദം പൂര്‍ണമായും ഉപേക്ഷിക്കാന്‍ ആണ് സൗമ്യ തീരുമാനിച്ചത്. സൗഹൃദം ശല്യമായി മാറിയതോടെ സൗമ്യ ഇയാളുടെ നമ്പര്‍ ബ്‌ളോക്ക് ചെയ്തതാണ് വൈരാഗ്യത്തിനു കാരണമായത്.

രണ്ടാഴ്ച മൂമ്പ് സൗമ്യയും അമ്മയും കൊച്ചിയില്‍ പോയി അജാസിന് പണം നല്‍കി. പക്ഷെ വാങ്ങാന്‍ പ്രതി കൂട്ടാക്കിയില്ല. ഇരുവരെയും അജാസാണ് കാറില്‍ വള്ളികുന്നത്തെ വീട്ടില്‍ തിരികെ എത്തിച്ചത്. ഈ സമയങ്ങളില്‍ എല്ലാം നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി അമ്മ പറഞ്ഞു. സൗമ്യയെ കത്തിച്ച് ഒന്നിച്ച് മരിക്കാനായിരുന്നു അജാസിന്റെ പദ്ധതി

അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അജാസ് ആയിരിക്കും ഉത്തരവാദി എന്ന് പറഞ്ഞിരുന്നതായി മകനും മൊഴി നല്‍കി. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും അജാസില്‍നിന്നു ഭീഷണി ഉണ്ടായിരുന്നു. ശല്യം സഹിക്കാതെ വന്നതോടെ സൗമ്യ ഫോണ്‍ ബ്ലോക്ക് ചെയ്തു. മറ്റു നമ്പരില്‍ നിന്ന് വിളിച്ച് വീണ്ടും ഭീഷണിപ്പെടുത്തി. എന്നാല്‍ ഭീഷണി ഉള്ള കാര്യം പൊലീസില്‍ അറിയിച്ചിരുന്നില്ലെന്ന് വള്ളികുന്നം എസ്‌ഐ പറഞ്ഞു.

Top