യുവ ഇന്ത്യയുടെ അടിയില്‍ അടിതെറ്റി ദക്ഷിണാഫ്രിക്ക

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മികച്ച ബാറ്റിങ് പ്രകടനമാണു നടത്തിയത്. എതിരാളികളുടെ ശരാശരി ബോളിങ്ങിനെ നേരിടാന്‍ അവര്‍ക്കത്ര ബുദ്ധിമുട്ടൊന്നും തോന്നിയില്ല. ക്യാപ്റ്റന്‍ ഡൂപ്ലെസി, എബി ഡിവില്ലിയേഴ്‌സ്, ഡുമിനി തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും തല്ലിച്ചതച്ചു. ഇന്നിങ്‌സ് തീരുമ്പോള്‍ ഡുമിനി 32 പന്തില്‍ 68. രണ്ടാംവിക്കറ്റില്‍ ഡിവില്ലിയേഴ്‌സ്– ഡൂപ്ലെസി സഖ്യം 87 റണ്‍സെടുത്തു. അഭേദ്യമായ നാലാം വിക്കറ്റില്‍ ഡുമിനി– ബെഹാര്‍ഡിന്‍ സഖ്യമാകട്ടെ 83 റണ്‍സും.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്യ്ം ഒട്ടും വിട്ടുകൊടുത്തില്ല. ആദ്യവിക്കറ്റില്‍ തന്നെ തകര്‍ത്തടിച്ച ഇന്ത്യ മായാങ്ക് അഗര്‍വാള്‍– മനന്‍ വോറ സഖ്യത്തിലൂടെ കരുത്തറിയിച്ചു. പതിവു ഫോം തുടര്‍ന്ന അഗര്‍വാള്‍ അസാമാന്യ ആത്മവിശ്വാസത്തിലായിരുന്നു. ആദ്യവിക്കറ്റില്‍ ഇവര്‍ 12.4 ഓവറില്‍ 119 റണ്‍സെടുത്തതോടെ സന്ദര്‍ശക ബോളര്‍മാര്‍ തളര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാംവിക്കറ്റില്‍ സഞ്ജു സാംസണെത്തിയതോടെ അഗര്‍വാള്‍ ഉഗ്രമൂര്‍ത്തിയായി. ഈ സഖ്യം 52 റണ്‍സെടുത്തു. സെഞ്ചുറിയിലേക്കെത്താനുള്ള ശ്രമത്തിനിടെ ഡീപ് മിഡ് വിക്കറ്റില്‍ ഡേവിഡ് മില്ലറുടെ കയ്യിലൊതുങ്ങി അഗര്‍വാള്‍ പുറത്ത്. മെര്‍ച്ചന്റ് ജി ലാന്‍ഗെസിനു വിക്കറ്റ്. 12 ഫോറും രണ്ടു സിക്‌സറുകളും അഗര്‍വാളിന്റെ ബാറ്റില്‍നിന്നുദിച്ചു. പിന്നീടു കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ സഞ്ജുവും ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങും (12) ചേര്‍ന്ന് മല്‍സരം അവസാനിപ്പിച്ചു.

Top