സ്ഥലം മാറ്റത്തിനെതിരെ അതൃപ്തിയുമായി എസ് പി അജിതാ ബീഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കല്‍പറ്റ: വയനാട്ടില്‍ നിന്ന് സ്ഥലം മാറ്റിയതിനെതിരെ ജില്ലാ പൊലിസ് മേധാവി അജിതാ ബീഗം ഐ.പി.എസിന്റെ ഫേസ് ബുക്ക് പോസ്റ്റ്. സ്ഥലം മാറ്റം ഉത്തരവുകളില്‍ അസ്വസ്ഥയാണെന്നാണ് അജിതാ ബീഗം ഫേസ്ബുക്കില്‍ കുറിച്ചത്. ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഇത് (സ്ഥലം മാറ്റം) വരുമെന്ന് അറിയാമായിരുന്നു, എന്നാല്‍ വിജയം മാത്രമല്ല കരുത്ത്. പോരാട്ടമാണ് കരുത്ത് വര്‍ദ്ധിപ്പിക്കുന്നത്. കഠിനതകളിലൂടെ കടന്ന് പോകുമ്പോള്‍ കീഴടങ്ങാതിരിക്കാനുള്ള തീരുമാനമാണ് കരുത്ത് , ഇനി തിരുവനന്തപുരത്തേയ്ക്ക് വയനാടിന് വിട എന്നും അജിതാ ബീഗം ഫേസ്ബുക്കില്‍ കുറിച്ചു.

ആദിവാസിമേഖലയില്‍ ജോലി ചെയ്യണമെന്ന ആഗ്രഹത്തിലെത്തി അജിതാ ബീഗത്തെ അഞ്ച് മാസം കൊണ്ടു മടക്കി അയയ്ക്കുകയായിരുന്നു. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായാണ് അജിതാ ബീഗത്തെ നിയമിച്ചിരിക്കുന്നത്.ഈ സ്ഥലം മാറ്റം അപ്രതീകത്ഷിതമാണെന്നും അവര്‍ വ്യക്‌തമാക്കി. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ നടപടിയെടുത്തതിന്‍റെ തിരിച്ചടിയാണ് ഈ സ്ഥലം മാറ്റമെന്നാണ് സിപിഎം ആരോപിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top