കോഴിക്കോട്: അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തിനെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പ്രതികരിക്കുന്നു. മാധ്യമങ്ങളെ വിലക്കാനുള്ള അവകാശം അഭിഭാഷകര്‍ക്കില്ല. അഭിഭാഷകര്‍ കോടതികളുടെ ഉടമസ്ഥരല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
കോടതിയില്‍ മാധ്യമങ്ങള്‍ക്കുളള വിലക്ക് ഇനിയും നീണ്ടുപോകരുതെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ജുഡീഷ്യറി മുന്നോട്ട് വരണം. അഭിഭാഷകര്‍ കോടതിയ്ക്ക് മുകളിലല്ല.
ജനങ്ങളുടെ അറിയാനുളള അവകാശത്തിന് മുകളില്‍ കയറി ആരും ഇരിക്കരുത്. തെറ്റ് പറ്റിയാല്‍ തിരുത്താനുളള മര്യാദ ജുഡീഷ്യറിയും കാണിക്കണം. ജനാധിപത്യ സമൂഹത്തില്‍ മാധ്യമങ്ങളെ തിരസ്‌കരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വിവരം അറിയിക്കാനുളള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. വാര്‍ത്തകളുടെ കാര്യത്തില്‍ മാധ്യമങ്ങളും ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.