ചലചിത്ര സീരിയൽ താരം ശ്രീലക്ഷ്മി അന്തരിച്ചു

കോട്ടയം :
ചലചിത്ര സീരിയൽ നടി ശ്രീലക്ഷ്മി (രജനി-38) അന്തരിച്ചു.
നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ചങ്ങനാശ്ശേരി കുറിച്ചി സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളും,തലശ്ശേരി മാഹി സ്വദേശി വിനോദിൻ്റെ ഭാര്യയുമാണ്.2 മക്കൾ. സംസ്കാരം ഇന്ന് 3ന്.
ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു.
തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തിൽ വിവിധ ബാലേകളിൽ ശ്രദ്ധേയമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അർധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020-ലെ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്

Top