തിരുവനന്തപുരം: പല രാഷ്ട്രീയക്കാരും അവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി പ്രവര്‍ത്തിച്ച് കേരളത്തെ കൊല്ലുകയാണെന്ന് ശ്രീനിവാസന്‍. കേരളത്തില്‍ വിഷം നിറഞ്ഞ പച്ചക്കറികളുടെ വ്യാപനത്തിന് ഉത്തരവാദികള്‍ രാഷ്ട്രീയക്കാരെന്ന് നടന്‍ ശ്രീനിവാസന്‍.
സംസ്ഥാനത്തെ പല രാഷ്ട്രീയക്കാര്‍ക്കും തമിഴ്നാട്ടില്‍ ഏക്കറുകണക്കിന് കൃഷിഭൂമിയുണ്ട്. അവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് മാരക വിഷം ചേര്‍ത്ത പച്ചക്കറികള്‍ കേരളത്തില്‍ എത്തിക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. കേരളം ബംഗാളാകുമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞപ്പോള്‍ കേരളം സ്വര്‍ഗമാകുമെന്ന് കരുതി. എന്നാല്‍ രാഷ്ട്രീയക്കാര്‍ കേരളം തിന്നു മുടിക്കുകയാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
ഭരണത്തിലിരിക്കുന്നവരുടെ സില്‍ബന്ധികള്‍ അന്യസംസ്ഥാനങ്ങളില്‍ മാരക വിഷമുപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യുന്നുണ്ടെന്നും ഇതാണ് ഇവ നിരോധിക്കാത്തതെന്നും ശ്രീനിവാസന്‍ നേരത്തേ ആരോപിച്ചിരുന്നു. കൊച്ചിയില്‍ കാന്‍സര്‍ സെന്റര്‍ കൊണ്ട് ഒരു രോഗിയും രക്ഷപ്പെടില്ലെന്ന് അന്ന് ശ്രീനിവാസന്‍ കുറ്റപ്പെടുത്തി. നല്ല ഭക്ഷണം കൊടുക്കാതെ കാന്‍സര്‍ ആശുപത്രി ഉണ്ടാക്കി കച്ചവടം നടത്തുകയാണ് അധികാരികളെന്നും ശ്രീനി ആരോപിച്ചു. ജനപ്രതിനിധികളും വിവിധ സംഘടനകളും കൊച്ചിയില്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് രംഗത്തുള്ളപ്പോഴായിരുന്നു ശ്രീനിവാസന്റെ പ്രസ്താവന.