പൊതുജനമധ്യത്തില്‍ പരസ്യമായി തുണിയുരിഞ്ഞ് നടി ശ്രീ റെഡ്ഡിയുടെ പരസ്യ പ്രതിഷേധം; കിട്ടിയ അവസരം മുതലെടുത്ത്‌ ലൈവ് സംപ്രേക്ഷണം നടത്തി ചാനലുകളും

കൊച്ചി:അഭിനേതാക്കള്‍ വ്യത്യസ്ത പ്രതിഷേധങ്ങള്‍ നടത്തുന്നത് പുതുമയല്ല. എന്നാല്‍ സ്വന്തം വസ്ത്രങ്ങള്‍ പൊതുനിരത്തില്‍ ഉരിയെറിഞ്ഞു പ്രതിഷേധിക്കുന്നത് കടുത്തതായി .നടുറോഡില്‍ തുണിയുരിഞ്ഞാണ് നടി ശ്രീ റെഡി പ്രതിഷേധിച്ചത്. തെലുങ്കു യുവനടി ശ്രീ റെഡ്ഡിയാണ് ഇത്തരത്തില്‍ വേറിട്ട പ്രതിഷേധം നടത്തിയത്. ഹൈദരാബാദിലെ സിനിമാ സംഘടനയുടെ ഓഫീസിന് മുന്നിലായിരുന്നു സംഭവം.ടിവി ചാനലുകള്‍ ലൈവായി സംപ്രേക്ഷണം നടത്തിയതോടെ ശ്രീയുടെ പ്രകടനം വൈറലായി. ശനിയാഴ്ച രാവിലെയായിരുന്നു തുണിയുരിയൽ.

തെലുഗു സിനിമാ നടീനടന്‍മാരുടെ സംഘടനയായ മാ യുടെ ഫിലിം നഗറിലെ ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു നടിയുടെ പ്രതിഷേധം. രാവിലെ ചുരിദാര്‍ ധരിച്ച് സംഘടനയുടെ ഓഫീസിന് മുന്നിലെത്തിയ നടി എല്ലാവരും കാണ്‍കെ പരസ്യമായി തന്റെ വസ്ത്രങ്ങള്‍ അഴിച്ച് മാറ്റുകയായിരുന്നു.sree readdy4

താന്‍ അംഗത്വത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടും അധികൃതര്‍ സ്വീകരിക്കാന്‍ മടി കാണിക്കുകയാണെന്ന് നടി ആരോപിച്ചു. ഇതിനെതിരായുള്ള തന്റെ പ്രതിഷേധമാണ് ഇതെന്നും നടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തെലുഗു സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് നില നില്‍ക്കുന്നതായി അടുത്തിടെ നടി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.മാത്രമല്ല ഒരു പ്രമുഖ സംവിധായകന്‍ തന്നെ ഇത്തരത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായും നടി ആരോപിച്ചിരുന്നു. സംഭവം വലിയ വിവാദമായതോടെ നടിക്ക് അംഗത്വം കിട്ടിയേക്കുമെന്നാണ് സൂചന.

Latest
Widgets Magazine