കടലിനടിയില്‍ മീനുകള്‍ക്കാപ്പം നീന്തി ശ്രുതി രജനികാന്ത്

കൊച്ചി: ചക്കപ്പഴം എന്ന സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഉണ്ണിക്കുട്ടന്‍ എന്ന പരമ്പരയിലൂടെ ബാലതാരമായി എത്തിയ ആളാണ് ശ്രുതി. ടെലിവിഷന്‍ പരമ്പരകള്‍ക്ക് പുറമെ കുഞ്ഞെല്‍ദോ, പത്മ തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മാലി ദ്വീപില്‍ അവധിക്കാലം ആഘോഷമാക്കുകയാണ് താരം. അവിടെ എത്തിയത് മുതലുള്ള എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി താരം പങ്കുവെച്ചിരുന്നു. ചിത്രങ്ങളും വീഡിയോകളുമെല്ലാമായി ആരാധകരെ കൊതിപ്പിക്കുകയാണ് താരം. എറ്റവും ഒടുവിലായി ശ്രുതി പങ്കുവെക്കുന്നത് ഏവരും ആഗ്രഹിക്കുന്ന കടല്‍ കാഴ്ചകളാണ്. കടലിനടിയില്‍ മീനുകള്‍ക്കൊപ്പം സഞ്ചരിക്കുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാര്‍ക്കുകളാണ് ശ്രുതിയ്‌ക്കൊപ്പമുള്ളത്. ഷാര്‍ക്കുകളെ കണ്ടുമുട്ടിയപ്പോള്‍ എന്നാണ് ചിത്രത്തിന് ശ്രുതി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. വളരെ ആവേശത്തോടെയാണ് ശ്രുതിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Top