യാത്രാവേളകളിലെ സ്ത്രീകളുടെ സുരക്ഷ പ്രാധാനം -ഏതൊക്കെ മുന്‍കരുതലുകള്‍

യാത്ര ചെയ്യുമ്പോള്‍ ഏറെ മുന്‍കരുതല്‍. യാത്രവേളകളില്‍ അപകടം ഏത് രൂപത്തില്‍ എങ്ങനെ വരുമെന്ന് ആര്‍ക്കും പറയാനാകില്ല. അതു കൊണ്ട് തന്നെ യാത്രാവേളകളിലെ സ്ത്രീകളുടെ സുരക്ഷ പ്രാധാനമാണ്. യാത്ര ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും.

1.ദീര്‍ഘദൂരയാത്രാവേളകളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കുക. കൂടെ യാത്ര ചെയ്യുന്ന കുട്ടികളെയും സ്വര്‍ണ്ണം ധരിപ്പിക്കരുത്.
2.ധാരാളം പണം കൈവശം വച്ച് യാത്ര ചെയ്യുന്നതും ഒഴിവാക്കണം. എ.ടി.എം പോലെയുള്ള ആധുനിക ബാങ്കിങ്ങ് സൗകര്യങ്ങള്‍ ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളിലും സുലഭമാണ്. ദീര്‍ഘ ദൂരയാത്രാവേളകളില്‍ അത്യാവശ്യത്തിന് മാത്രം പണം കൈയ്യില്‍ക്കരുതിയാല്‍ മതി.
3.ധാരാളം പണം യാത്രാ വേളയില്‍ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ തന്നെ ഇടയ്ക്കിടെ പണം സൂക്ഷിക്കുന്ന ബാഗ് തുറക്കാതിരിക്കുക. യാത്രാ വേളയില്‍ നിങ്ങളുടെ മുഴുവന്‍ പണവും ഒരിടത്തായി സൂക്ഷിക്കുന്ന പ്രവണത നന്നല്ല. ബാഗ് മോഷണം പോയാല്‍ തന്നെയും സുരക്ഷിതമായി വീട്ടിലെത്താനുളള പണം നിങ്ങളുടെ കൈയ്യിലുള്ള മറ്റേതെങ്കിലും ബാഗില്‍ കരുതണം.
4.യാത്രാ വേളയില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും അപകടം പിണഞ്ഞാല്‍ തന്നെ മന:സ്‌സാന്നിദ്ധ്യം കൈവിടരുത്. അത്തരം സന്ദര്‍ഭങ്ങളില്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുക.
5.ദീര്‍ഘ ദൂരയാത്ര വേളകളില്‍ സഹയാത്രികര്‍ തരുന്ന യാതൊരു ഭക്ഷണവും വാങ്ങിക്കഴിക്കരുത.് നന്ദി പൂര്‍വ്വം നിരസിക്കുക. ട്രെയിന്‍ യാത്രാ വേളയിലും, ദീര്‍ഘദൂര ബസ്‌സ്‌യാത്രാസമയത്തും തട്ടിപ്പുകാര്‍ മോഷ്ടാക്കള്‍ എന്നിവര്‍ പലരൂപത്തിലും, ഭാവത്തിലും പ്രത്യക്ഷപ്പെടാറുണ്ട്.
6.ബസ്‌സ്. ട്രെയിന്‍ യാത്രാവേളയില്‍ പൂര്‍ണ്ണ സുരക്ഷിതത്വം ഉണ്ടെന്ന് ഉറപ്പായാലേ ഉറങ്ങാന്‍ പാടുള്ളു. നില മറന്ന് ഉറങ്ങരുത്.
7.കുട്ടി അപരിചിതരുമായി ഇടപഴകാന്‍ ഒരു കാരണവശാലും അനുവദിക്കരുത്. നമ്മുടെ വ്യക്തി വിവരങ്ങള്‍ അപരിചിതര്‍ കുട്ടികളോട് ചോദിച്ച് മനസ്‌സിലാക്കാന്‍ സാധ്യതയുണ്ട്.
8.നിങ്ങളുടെ യാത്രയുടെ ഉദ്ദേശവും, നിങ്ങളെസ്‌സംബന്ധിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും സഹയാത്രകര്‍ക്ക് പറഞ്ഞു കൊടുക്കരുത്. എല്ലാ കാര്യത്തിലും ഒരു നിശ്ചിത അകലം പാലിക്കുക. യാത്രയില്‍ സുരക്ഷിതത്വത്തിന് ഉതകുമെന്ന കാര്യം മറക്കാതിരിക്കുക.
9. റെയില്‍വേ സ്റ്റേഷനിലോ ബസ്‌സ് ടെര്‍മിനലിലോ എന്തെങ്കിലും കാരണവശാല്‍ അകപ്പെട്ടാല്‍ എത്രയും പെട്ടെന്ന് വീട്ടില്‍ വിളിച്ചറിയിക്കുക. മൊബൈല്‍ ഫോണ്‍ മുഖാന്തരം വീടുമായി നിര്‍ബന്ധമായും ബന്ധപ്പെടണം.
10. അപരിചിതമായ സ്ഥലത്ത് കുടുങ്ങിപ്പോയാല്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സഹായം തേടുക. ഇപ്പോള്‍ മിക്ക പ്രധാനപ്പെട്ട റെയില്‍വേസ്റ്റേഷനുകളിലും, ബസ്‌സ് ടെര്‍മിനലുകളിലും പൊലീസ് എയ്ഡ് പോസ്റ്റ് ദിവസം മുഴുവന്‍ പ്രവര്‍ത്തന സജ്ജമാണ്.
11. യാത്രവേളയില്‍ പരമാവധി ഒറ്റപ്പെട്ട് പോകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുക.
12. ദീര്‍ഘ ദൂര ട്രെയിന്‍ യാത്രാവേളയില്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് കണ്ടാല്‍ ഉടന്‍ കമ്പാര്‍ട്ട് മെന്റിലെ ടിടി ആറിന്റെയോ റെയില്‍വേ പൊലീസിന്റെയോ സഹായം തേടുക.
13. യാത്രാവേളയില്‍ മൊബൈല്‍ ഫോണില്‍ എത്തേണ്ട സ്ഥലത്തെ ബന്ധുക്കളുടെ ടെലിഫോണ്‍ നമ്പരും, മൊബൈല്‍ നമ്പരും സ്റ്റോര്‍ ചെയ്യണം
14. അവസാന വണ്ടി പിടിച്ചെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്താമെന്ന ചിന്തയോടെ യാത്രയ്ക്ക് ഒരുമ്പെടരുത്. രാത്രി നേരത്ത് എന്തെങ്കിലും കാരണം കൊണ്ട് അവസാന വണ്ടി വന്നില്ലെങ്കിലോ? യാത്ര ചെയ്യുമ്പോള്‍ പകല്‍ സമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്തുന്നതാണ് സുരക്ഷിതമാര്‍ഗ്ഗം.
15. അതു പോലെ മനസ്‌സിലുള്ള ഭാരം ഇറക്കി വയ്ക്കാന്‍ ഉള്ളതെല്ലാം പരസ്യമായി സഹയാത്രകരുമായി ചര്‍ച്ച ചെയ്യരുത്. കേള്‍വിക്കാരില്‍ ദുഷ്ടലാക്കുള്ളവരും കാണുമെന്ന വസ്തുത വിസ്മരിക്കാതിരക്കുക.

Latest
Widgets Magazine