ജീവനക്കാരുടെയും അധ്യാപകരുടെയും പ്രാദേശിക കാല്‍നടജാഥകള്‍ക്ക് ഫെബ്രുവരി പത്തിന് തുടക്കം

കോട്ടയം: ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രാദേശിക കാല്‍നടജാഥകള്‍ ഫെബ്രുവരി പത്തിന് ആരംഭിക്കും. മേഖലാ അടിസ്ഥാനത്തില്‍ 10, 11, 12 തീയതികളിലാണ് ജാഥാ പര്യടനം. ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, കേന്ദ്രസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാര്‍-കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, വര്‍ഗീയതയെ ചെറുക്കുക, ദേശീയ വിദ്യാഭ്യാസനയം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ജാഥകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളുമായി ജില്ലയൊട്ടാകെ 46 ജാഥകളാണ് പര്യടനം നടത്തുന്നത്.

കോട്ടയം മേഖലാ ജാഥ ഇന്ന് വൈകുന്നേരം 5 മണിക്ക് പഴയ പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ വച്ച് സിഐടിയു ദേശീയ കൗണ്‍സിലംഗം വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. സീമ എസ്‌ നായര്‍ (എന്‍ജിഒ യൂണിയന്‍), പി ബി കുരുവിള (കെഎസ്‍ടിഎ), കെ ആര്‍ അനില്‍കുമാര്‍ (എന്‍ജിഒ യൂണിയന്‍) എന്നിവര്‍ ക്യാപ്റ്റന്‍മാരായ മൂന്ന് ജാഥകളാണ് കോട്ടയം മേഖലയില്‍ പര്യടനം നടത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈക്കം മേഖലാ ജാഥ ഇന്ന് വൈകുന്നേരം 5 മണിക്ക് കല്ലറ ടൗണില്‍ സി കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വി കെ ഷിബു (കെഎസ്ടിഎ), എം എന്‍ അനില്‍കുമാര്‍ (എന്‍ജിഒ യൂണിയന്‍), ആര്‍ സുരേഷ് (സമരസമിതി) എന്നിവര്‍ ക്യാപ്റ്റന്‍മാരായ മൂന്ന് ജാഥകളാണ് വൈക്കം മേഖലയില്‍ പര്യടനം നടത്തുന്നത്.

ഏറ്റുമാനൂര്‍ മേഖലാ ജാഥ കുമരകത്ത് സിഐടിയു ജില്ലാ പ്രസിഡന്റ് ടി ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്യും. പി എന്‍ കൃഷ്ണന്‍ നായര്‍ (എന്‍ജിഒ യൂണിയന്‍), ഒ ആര്‍ പ്രദീപ് കുമാര്‍ (കെജിഒഎ), മജീദ് വി പി (എംജിയുഇഎ) എന്നിവര്‍ ക്യാപ്റ്റന്‍മാരായ മൂന്ന് ജാഥകളാണ് ഏറ്റുമാനൂര്‍ മേഖലയില്‍ പര്യടനം നടത്തുന്നത്.

കടുത്തുരുത്തി മേഖലാ ജാഥ കാണക്കാരി ജംഗ്ഷനില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ്‌ ശരത് ഉദ്ഘാടനം ചെയ്യും. വി കെ ജയശ്രീ (കെജിഒഎ), എസ്‌ പി സുമോദ് (സമരസമിതി), ടോമി ജോസഫ് (എകെപിസിടിഎ) എന്നിവര്‍ ക്യാപ്റ്റന്‍മാരായ മൂന്ന് ജാഥകളാണ് കടുത്തുരുത്തി മേഖലയില്‍ പര്യടനം നടത്തുന്നത്.

പാലാ മേഖലാ ജാഥ കൊട്ടാരമറ്റത്ത് സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ഷര്‍ളി മാത്യു ഉദ്ഘാടനം ചെയ്യും. ജെ അശോക് കുമാര്‍ (എന്‍ജിഒ യൂണിയന്‍), വിനീത് കെ എസ്‌ (സമരസമിതി), സാബു ഐസക് (കെഎസ്ടിഎ) എന്നിവര്‍ ക്യാപ്റ്റന്‍മാരായ മൂന്ന് ജാഥകളാണ് പാലാ മേഖലയില്‍ പര്യടനം നടത്തുന്നത്.

പൂഞ്ഞാര്‍ മേഖലാ ജാഥ കോരുത്തോട് വച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി പി എസ്‌ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സന്തോഷ് കെ കുമാര്‍ (എന്‍ജിഒ യൂണിയന്‍), ആര്‍ അര്‍ജുനന്‍ പിള്ള (കെജിഒഎ) എന്നിവര്‍ ക്യാപ്റ്റന്‍മാരായ രണ്ട് ജാഥകളാണ് പൂഞ്ഞാര്‍ മേഖലയില്‍ പര്യടനം നടത്തുന്നത്.

കാഞ്ഞിരപ്പള്ളി മേഖലാ ജാഥ ആലപ്രയില്‍ എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം ശരത് മണിമല ഉദ്ഘാടനം ചെയ്യും. ഉദയന്‍ വി കെ (എന്‍ജിഒ യൂണിയന്‍), കെ വി അനീഷ് ലാല്‍ (കെഎസ്ടിഎ) എന്നിവര്‍ ക്യാപ്റ്റന്‍മാരായ രണ്ട് ജാഥകളാണ് കാഞ്ഞിരപ്പള്ളി മേഖലയില്‍ പര്യടനം നടത്തുന്നത്.

ചങ്ങനാശ്ശേരി മേഖലാ ജാഥ കുറിച്ചിയില്‍ സിഐടിയു ജില്ലാ സെക്രട്ടറി എ വി റസ്സല്‍ ഉദ്ഘാടനം ചെയ്യും. ടി ഷാജി (എന്‍ജിഒ യൂണിയന്‍), പി എന്‍ ജയപ്രകാശ് (സമരസമിതി) എന്നിവര്‍ ക്യാപ്റ്റന്‍മാരായ രണ്ട് ജാഥകളാണ് ചങ്ങനാശ്ശേരി മേഖലയില്‍ പര്യടനം നടത്തുന്നത്.

പുതുപ്പള്ളി മേഖലാ ജാഥ പാമ്പാടിയില്‍ കര്‍ഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അന്‍സിന്‍ (സമരസമിതി), ജോയല്‍ ടി തെക്കേടം (എന്‍ജിഒ യൂണിയന്‍) എന്നിവര്‍ ക്യാപ്റ്റന്‍മാരായ രണ്ട് ജാഥകളാണ് പുതുപ്പള്ളി മേഖലയില്‍ പര്യടനം നടത്തുന്നത്.

Top