ചേര്‍ത്തല: പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമായി കടന്നുകളഞ്ഞ അദ്ധ്യാപികയെക്കുറിച്ച വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ്. ഇവരെ ഇന്ന് തന്നെ വലയിലാക്കാന്‍ കഴിയുമെന്ന് വിവരം. കേരളം വിട്ട ഇരുവരും ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മിഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെയും അദ്ധ്യാപികയെയുമാണ് കാണാതായത്. മൊബൈല്‍ ഫോണ്‍ വിളി പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ ലഭിച്ചത്.
മുഹമ്മ എസ്.ഐ അജയമോഹന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നു ടീമായി തിരിഞ്ഞ് തമിഴ്നാട്ടില്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.നിലവില്‍ ഉപയോഗിച്ചിരുന്ന സിംകാര്‍ഡ് മാറ്റി അതേ ഫോണില്‍ മറ്റൊരു സിം ഉപയോഗിക്കുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. ഫോണിന്റെ ഐ.എം.ഇ നമ്പര്‍ പിന്‍തുടര്‍ന്നാണ് അന്വേഷണം പുരോഗമിക്കുന്നത്.
23നാണ് തണ്ണീര്‍മുക്കത്ത് നിന്നും ഇരുവരെയും കാണാതായത്. തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപികയാണ് ചേര്‍ത്തല സ്വദേശിനിയായ 40 കാരി ഇതേ സ്‌കൂളിലെ തന്നെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഒപ്പമുള്ളത്.കാണാതായ ദിവസം അദ്ധ്യാപിക വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ എത്തിയിരുന്നു.
ഉച്ചയോടെ അദ്ധ്യാപികയെ ബസ് കയറ്റി വിടാനാണ് വീട്ടില്‍ നിന്ന് പോയത്. അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അദ്ധ്യാപികയെ ഫോണില്‍ വിളിച്ചപ്പോള്‍ കുട്ടി വീട്ടിലേയ്ക്ക് തിരികെ പോയതായാണ് മറുപടി ലഭിച്ചത്. മണിക്കൂറുകള്‍ കഴിഞ്ഞും കാണാതായപ്പോള്‍ വീണ്ടും ഫോണ്‍ വിളിച്ചെങ്കിലും സ്വിച്ച് ഒഫ് ചെയ്ത നിലയിലായിരുന്നെന്ന് കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


