42കാരനായ അധ്യാപകനെ വിവാഹം ചെയ്ത് 20കാരി

42 കാരനായ അധ്യാപകനെ വെറും 20 വയസ്സുള്ള വിദ്യാര്‍ത്ഥിനി വിവാഹം ചെയ്തിരിക്കുകയാണ്. 20 കാരിയായ ശ്വേത കുമാരിയാണ് റോസ്ദ ബസാറിലെ ഇംഗ്ലീഷ് കോച്ചിംഗ് ക്ലാസുകളിലൂടെ സംഗീത് കുമാറിനെ പരിചയപ്പെടുന്നത്.

ഒടുവില്‍ ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. 22 വയസ്സിന്റെ പ്രായവ്യത്യാസം അവരുടെ തീരുമാനത്തിന് തടസ്സമായില്ല. ഒടുവില്‍ റോസ്ദ താനേശ്വര് ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അധ്യാപകന്‍ നേരത്തെ വിവാഹിതനായിരുന്നുവെങ്കിലും രണ്ട് വര്‍ഷം മുമ്പ് ഭാര്യയെ നഷ്ടപ്പെട്ടു. സോഷ്യൽമീഡിയയിൽ ഇവരുടെ കല്യാണം വൈറൽ ആണെങ്കിലും ഇവരുടെ വിവാഹതത്തെ എതിർത്തും അനുകൂലിച്ചും കമന്റുകൾ ഉണ്ട്.

Top