എന്റെ വിവാഹം കഴിഞ്ഞു..!! മറച്ചുവച്ചത് പേടിച്ചിട്ടാണെന്ന് രാഖി സാവന്ത്; ഹണിമൂൺ ചിത്രങ്ങളുമായി താരം

ബോളിവുഡിലെ ചൂടന്‍ നായിക രാഖി സാവന്തിന്റെ വിവാഹം സംബന്ധിച്ച അഭ്യാഹങ്ങള്‍ക്ക് അവസാനം. രാഖിയുടെ വിവാഹവാര്‍ത്ത വരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാല്‍ താന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു രാഖി. ഇപ്പോള്‍ തന്റെ വിവാഹവാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് താരം.

ഒരു പ്രവാസി വ്യവസായിയുമായി തന്റെ വിവാഹം കഴിഞ്ഞെന്നും പേടികാരണമാണ് ആദ്യം പുറത്തുപറയാതിരുന്നത് എന്നുമാണ് രാഖി പറയുന്നത്. വിവാഹ വാര്‍ത്തയ്‌ക്കൊപ്പം തന്നെ തന്റെ ഹണിമൂണ്‍ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

നെറ്റിയില്‍ സിന്ദൂരം അണിഞ്ഞ് കൈയില്‍ മൈലാഞ്ചിയുമായി നില്‍ക്കുന്ന രാഖിയെ ആണ് ചിത്രത്തില്‍ കാണുന്നത്. വിവാഹ ചിത്രങ്ങളും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ടെങ്കിലും ഭര്‍ത്താവിന്റെ മുഖം പുറത്തുവിട്ടിട്ടില്ല. യുകെയിലെ ബിസിനസുകാരനായ റിതേഷാണ് രാഖിയുടെ വരന്‍. വിവാഹ ശേഷം റിതേഷ് യുകെയിലേക്ക് മടങ്ങിപ്പോയെന്നും വിസ വന്നാല്‍ താനും ഭര്‍ത്താവിന്റെ അടുത്തേക്കുപൊകുമെന്നാണ് രാഖി പറയുന്നത്. എന്നാല്‍ സിനിമയില്‍ നിന്ന് വിട്ടുപോകില്ലെന്നും അഭിനയം തുടരുമെന്നും രാഖി കൂട്ടിച്ചേര്‍ത്തു.

തന്റെ അവസരം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് വിവാഹ വാര്‍ത്ത മറച്ചുവെച്ചത് എന്നാണ് രാഖി പറയുന്നത്. സിനിമാമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ വിവാഹിതരാകുന്നത് പുറം ലോകമറിഞ്ഞാല്‍ പിന്നെ അവര്‍ക്ക് സിനിമകള്‍ ലഭിക്കില്ലെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ദീപികയെയും പ്രിയങ്കയെയും പോലുള്ള വലിയ നടിമാര്‍ക്കത് പ്രശ്‌നമേയല്ല. കാരണം, അവര്‍ക്കെന്നും സിനിമകള്‍ കിട്ടും. ഞാന്‍ ഐറ്റം നമ്പറുകളാണ് പൊതുവെ ചെയ്യാറുള്ളത്. വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത പുറത്തറിയുമ്പോള്‍ ജോലിയെ ബാധിക്കുമോ എന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴുമറിയില്ല. എന്നാലും ഞാനത് വക വെയ്ക്കുന്നില്ല. കാരണം ഏറ്റവും സന്തുഷ്ടയായ സ്ത്രീയാണ് ഞാനിന്ന്. എന്റെ സ്വപ്നങ്ങളിലെ പുരുഷനെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്. – രാഖി സാവന്ത് പറഞ്ഞു

Top