ഭാരത സ്ത്രീകളെ സംരക്ഷിക്കാന്‍ രാഖി സാവന്തിന്റെ ചങ്ങലപ്പൂട്ട്; മീടൂവിനെ കളിയാക്കി വീഡിയോ

മീടൂ വെളിപ്പെടുത്തലുകള്‍ക്കെതിരെ ലോക്ക് ഡാന്‍സുമായി രാഖി സാവന്ത് രംഗത്ത്. എന്നും വിവാദങ്ങളോടൊപ്പം സഞ്ചരിച്ചിരുന്ന നടിയാണ് രാഖി സാവന്ത്. ഇപ്പോള്‍ ബോളിവുഡില്‍ കത്തിപ്പടരുന്ന മീടൂ വെളിപ്പെടുത്തലുകളെ കളിയാക്കിയാണ് രാഖി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ തനുശ്രീ ദത്തക്കെതിരെ രാഖി മീടൂ ആരോപണം ഉന്നയിച്ചിരുന്നു.

നാനാ പഠേക്കറിനെതിരെ ആരോപണമുന്നയിച്ച തനുശ്രീ ദത്തയെ ആക്രമിച്ചു കൊണ്ടായിരുന്നു ഈയടുത്ത് രാഖി രംഗത്തെത്തിയത്. തനുശ്രീ ലെസ്ബിയനാണെന്നും തന്നെ റേപ് ചെയ്യാന്‍ ശ്രമിച്ചുവെന്നും വരെ പറഞ്ഞു രാഖി ആരോപിച്ചു. അതിന് പിന്നാലെയാണ് ലോക്ക് ഡാന്‍സ് ചെയ്തിരിക്കുന്നത്.

സ്വകാര്യ ഭാഗങ്ങളെല്ലാം ഗോദ്റേജിന്റെ പൂട്ടിട്ട് പൂട്ടിയ രാഖി ഇനി ആര്‍ക്കും തന്നെ ബലാത്സംഘം ചെയ്യാന്‍ കഴിയില്ല എന്നാണ് പറയുന്നത്. ഇത് രാഖി സാവന്ത് എന്ന ശാസ്ത്രജ്ഞയുടെ കണ്ടുപിടിത്തമാണെന്നും ഇനിയെങ്കിലും നിലവിളികള്‍ അവസാനിപ്പിക്കണമെന്നും രാഖി വീഡിയോയില്‍ പറയുന്നു

Top