അദേഹത്തെ വിവാഹം കഴിച്ചാല്‍ ഞാന്‍ വിധവയായി തീരും; അതിലും ഭേദം കല്യാണം കഴിക്കാതിരിക്കുന്നതാണ്; കല്യാണത്തില്‍ നിന്നു പിന്മാറിയ രാഖി സാവന്തിന്റെ വാദo…

നിശ്ചയിച്ചുറപ്പിച്ച കല്യാണത്തില്‍ നിന്ന് പിന്മാറി ബോളിവുഡ് താരം രാഖി സാവന്ത്. കൊമേഡിയനായ ദീപക് കലാലാണ് തന്റെ വരനെന്ന് രാഖി പറഞ്ഞിരുന്നു. ഇപ്പോള്‍ വിവാഹം മുടങ്ങിയെന്നാണ് രാഖി പറയുന്നത്. ദീപക് പുരുഷനല്ല ഒരു സ്ത്രീയാണെന്നും അതുകൂടാതെ അദ്ദേഹത്തിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും രാഖി പറയുന്നു. തന്റെ ആരാധകരുടെ അപേക്ഷയെ മാനിക്കാതെയാണ് ദീപകിനെ താന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങിയതെന്നും അദ്ദേഹം ഉടന്‍ തന്നെ ഈ ലോകം വിട്ടുപോകുമെന്നും രാഖി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ”ദീപക് ഒരു സ്ത്രീയാണ്. രണ്ട് സ്ത്രീകള്‍ തമ്മില്‍ എങ്ങനെ വിവാഹം കഴിക്കും. എന്റെ എല്ലാ ആരാധകരും പറഞ്ഞു ദീപകിനെ വിവാഹം കഴിക്കരുതെന്ന്. ദീപക് എന്നോട് പറഞ്ഞു, പ്രിയപ്പെട്ടവളേ നിനക്ക് ഒരു കുഞ്ഞിനെ തരാന്‍ എനിക്ക് സാധിക്കുകയില്ല എന്ന്. അദ്ദേഹത്തെ വിവാഹം കഴിച്ചാല്‍ ഞാന്‍ വിധവയായി തീരും. പിന്നെ ഞാന്‍ എങ്ങിനെ സെക്‌സിയായ വസ്ത്രങ്ങള്‍ ധരിക്കും. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിക്കുന്നില്ല എന്ന് തീരുമാനിച്ചത്- രാഖി പറയുന്നു. രാഖിയുടെ വിചിത്രമായ വാദങ്ങളെ പരിസഹിച്ച് ഒട്ടനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

Top