എല്ലാവരും വിവാഹം കഴിക്കുന്നു, എനിക്കും സമയമായി: ഏവരെയും ഞെട്ടിച്ച് രാഖി സാവന്ത്

എന്നും വിവാദ നായികയാണ് രാഖി സാവന്ത്. ഒരു തരത്തിലുള്ള കെട്ടുപാടുകളിലും പെടാതെ സ്വതന്ത്രയായി ജീവിക്കുന്ന രാഖി അവസാനം വിവാഹം കഴിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റ് സ്റ്റാറായ ദീപക് കലാല്‍ രാഖിയുടെ കഴുത്തില്‍ താലി ചാര്‍ത്തുമെന്ന് ഉറപ്പായി.

രാഖിയാണ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വിവാഹവിശേഷം പങ്കുവെച്ചിരിക്കുന്നത്. ദീപകും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വാര്‍ത്ത സ്ഥിരീകരിച്ചു.

ഡിസംബര്‍ 31 ന് ന്യൂ ഇയര്‍ രാത്രി ലോസ് ഏഞ്ചല്‍സില്‍ വെച്ചാണ് വിവാഹം. ”വാര്‍ത്ത സത്യമാണ്. ഇന്‍ഡസ്ട്രിയിലെ എല്ലാവരും വിവാഹിതരാകുന്നു. എനിക്കും വിവാഹിതയാവാനുള്ള ശരിയായ സമയം ഇതാണെന്നു തോന്നുന്നു. ഇന്ത്യ ഗോട്ട് ഷോയില്‍ ദീപക് എന്നെ പ്രപ്പോസ് ചെയ്തപ്പോള്‍ തന്നെ യെസ് പറയണം എന്നു തീരുമാനിച്ചിരുന്നു. നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും വേണം”.- രാഖി പറയുന്നു.

ലോസ് ഏഞ്ചല്‍സിലെ ആഘോഷങ്ങള്‍ക്കു പിന്നാലെ ഇന്ത്യയില്‍ വെച്ചും ചടങ്ങുകളുണ്ടാവും.

Top