മീടൂ തിരിച്ചടിക്കുന്നു: തുനുശ്രീ പല തവണ റേപ്പിനിരയാക്കി!! കടുത്ത ആരോപണവുമായി രാഖി സാവന്ത്

ബോളിവുഡില്‍ മീടൂ ആരോപണത്തിന് തുടക്കം കുറിച്ച നടി തനുശ്രീ ദത്തക്കെതിരെ മീടൂ ആരോപണം. തനുശ്രീ പല പ്രാവശ്യം തന്നെ റേപ്പിന് ഇരയാക്കിയെന്ന് പ്രമുഖ നടി രാഖി സാവന്ത് ആരോപിച്ചു. തനുശ്രീ ദത്ത ലസ്ബിയനാണെന്നും തന്റെ സ്വകാര്യഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചുവെന്നും രാഖി സാവന്ത് ആരോപിച്ചു. രാഖിയുടെ പുതിയ ആരോപണങ്ങള്‍ ബോളിവുഡില്‍ കത്തിപ്പടരുകയാണ്.

പത്തുവര്‍ഷം മുമ്പ് വരെ തന്റെ അടുത്തസുഹൃത്തായിരുന്നു തനുശ്രിയെന്നും എന്നാല്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ അവരെ താന്‍ വെറുക്കുകയായിരുന്നുവെന്ന് രാഖി പറഞ്ഞു. തനുശ്രീയുടെ മീ ടു ആരോപണത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് മാനഭംഗഭീഷണികളും കൊലപാതകഭീഷണികളും തനിക്കുണ്ടായെന്നും രാഖി ആരോപിച്ചു.

‘തനുശ്രീ മുടിമുറിച്ചത് തന്നെ ഈ അസുഖം ഉണ്ടായത് കൊണ്ടാണ്. എന്നോടുള്ള അമിതമായ ഇഷ്ടം കൂടിയാണ് മുടി മുറിക്കുന്നതെന്നാണ് പറഞ്ഞത്. അവള്‍ ഉള്ളില്‍ ആണ്‍കുട്ടിയാണ്. പല പാര്‍ട്ടികളിലും എന്നെ മദ്യം കുടിപ്പിച്ച് അരുത്താത് ചെയ്യിപ്പിച്ചു. സിഗരറ്റുകളിലും മറ്റും മയക്കുമരുന്ന് ചേര്‍ത്ത് തന്നു.’രാഖി പറഞ്ഞു.

തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെസ്ബിയന്‍ ആണെന്നാണ് രാഖി പറയുന്നു. എന്നാല്‍ മറ്റ് നടിമാരുടെ പേര് പറയാന്‍ രാഖി തയാറായില്ല. നാനാ പടേക്കര്‍ക്ക് എതിരെ തനുശ്രീയുടെ ആരോപണം വന്നതിന് പിന്നാലെ തനുശ്രീക്കെതിരെ രാഖി പത്ര സമ്മേളനം നടത്തിയിരുന്നു. തനുശ്രീ നുണ പറയുന്നവളാണെന്നും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്നുമായിരുന്നു ആരോപണം. തുടര്‍ന്ന് രാഖി സാവന്തിനെതിരെ പത്ത് കോടിയുടെ മാനനഷ്ടക്കേസ് തനുശ്രീ ഫയല്‍ ചെയ്തു. ഇതിന് പിന്നാലെയാണ് രാഖി വീണ്ടും പത്രസമ്മേളനം നടത്തിയത്. എന്തായാലും രാഖിയുടെ പുതിയ വെളിപ്പെടുത്തല്‍ പലരും ആഘോഷമാക്കിയിരിക്കുകയാണ്.

Top