രാഖി സാവന്തിന്റെ ഭാവി വരന് നടുറോഡില്‍ മര്‍ദ്ദനം; കൈകൂപ്പി മാപ്പ് ചോദിച്ച് ദീപക്

നടുറോഡില്‍ രാഖി സാവന്തിന്റെ ഭാവി വരന് മര്‍ദ്ദനമേല്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഗുരുഗ്രാമില്‍ വച്ചായിരുന്നു കലാലിന് ക്രൂര മര്‍ദ്ദനമേറ്റത്. റാപ്പ് ഗായകന്‍ ഫസില്‍ പൂരിയയുടെ മാനേജറാണ് ദീപക്കിനെ തല്ലിച്ചതച്ചത്. വളരെ മോശമായ വിഡിയോകളാണ് ദീപക് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതെന്ന് പറഞ്ഞാണ് മാനേജര്‍ ദീപക്കിനെ തല്ലിച്ചതച്ചത്.

ഇത്തരത്തിലുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്ന മുന്നറിയിപ്പും ഇയാള്‍ ദീപക്കിന് നല്‍കി. മര്‍ദനമേല്‍ക്കുമ്പോള്‍ ദീപക് ദയനീയമായി കരയുന്നുണ്ടായിരുന്നു. എന്നെ ഒന്നും ചെയ്യരുതെന്ന് മാനേജറോട് കൈകൂപ്പി യാചിക്കുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. സമൂഹമാധ്യമങ്ങളിലെ ചിലര്‍ ഈ വിഡിയോ ഡല്‍ഹി പൊലീസിനെ ടാഗ് ചെയ്ത് ദീപക്കിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കശ്മീരില്‍ വച്ചു തന്നെ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിച്ചുവെന്ന് അവകാശപ്പെട്ട് വ്യാജ വിഡിയോ നിര്‍മ്മിച്ച ആളാണ് ദീപക്കെന്നും അതു കൊണ്ട് തന്നെ സംഭവം സത്യമാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗം അവകാശപ്പെടുന്നു.

കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചാണ് രാഖിയും ദീപക്കും വിവാഹം വിവാദമാക്കി മാറ്റിയത്. വിവാഹത്തിന് മുന്‍പ് തങ്ങള്‍ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങള്‍ വിര്‍ജിന്‍ ആണെന്ന് ഡോക്ടര്‍ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവച്ചിരുന്നത്. ദീപിക പദുക്കോണിനെയും രണ്‍വീര്‍സിംഗിനെയും വെല്ലുവിളിച്ചാണ് രാഖി രംഗത്തു വന്നിരുന്നു. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയെ ബുദ്ധിമുട്ടിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും താനും ദീപക്കും നഗ്‌നരായി വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം.

Top