അധ്യാപകരുടെ മാനസിക പീഡനം; തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളെജില്‍ ഫാര്‍മസി വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളെജ് ഫാര്‍മസി വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. അധ്യാപകരും മാനേജ്‌മെന്റും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ കോളെജ് കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കോളെജിലെ രണ്ടാം വര്‍ഷ ബിഫാം വിദ്യാര്‍ത്ഥിയും കൊല്ലം സ്വദേശിയുമായ ഹാറൂണ്‍ യൂസഫാണ് രാവിലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നിഖില്‍, അതുല്‍ എന്നീ വിദ്യാര്‍ത്ഥികളാണ് കെട്ടിടത്തിന് മുകളില്‍ കയറിയിരിക്കുന്നത്. അതിനിടെ മാനേജ്‌മെന്റ് പ്രതിനിധികളുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തുന്നുണ്ട്. അധ്യാപകര്‍ ഇന്റേണല്‍ മാര്‍ക്ക് അകാരണമായി കുറക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.

Top