അധ്യാപകന്റെ പീഡനം; പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു, ആത്മഹത്യക്കുറിപ്പില്‍ അധ്യാപകന്റെ പേരും

വെള്ളമുണ്ട: അധ്യാപകന്റെ പീഡനം സഹിക്കാന്‍ കഴിയാതെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തീ കൊളുത്തിയാണ് തരുവണ പാലയാണ ചെമ്പോക്കണ്ടി വിനോദിന്റെ മകന്‍ വൈഷ്ണവ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരമാണ് അധ്യപകന്റെ പേര് ആത്മഹത്യക്കുറിപ്പിലെഴുതി വൈഷ്ണവ് ആത്മഹത്യ ചെയ്തത്. ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയിലാണു വൈഷ്ണവിന്റെ പുസ്തകത്തില്‍നിന്ന് കെമിസ്ട്രി അധ്യാപകന്‍ നോബിളിനെതിരേ പരാമര്‍ശങ്ങളുള്ള കുറിപ്പ് കണ്ടെത്തിയത്. അധ്യാപകന്റെ ശാരീരിക, മാനസിക പീഡനം മൂലമാണ് ആത്മഹത്യ ചെയ്ുന്നയതെന്നും അധ്യാപകനെ നിയമനടപടിക്കു വിധേയനാക്കണമെന്നും കുറിപ്പിലുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു.
അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി വിജയിച്ച വൈഷ്ണവ് ക്രിസ്മസ് പരീക്ഷയ്ക്കു തയാറെടുക്കുന്നതിനിടെയാണു ജീവനൊടുക്കിയത്. അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ. നടത്തിയ മാര്‍ച്ച് സ്‌കൂള്‍ കവാടത്തില്‍ പോലീസ് തടഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്.

Top