വൈദ്യുതികമ്പി പൊട്ടിവീണ് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു; സബ്സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു

കണ്ണൂർ: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. കണ്ണൂർ പെരിങ്ങത്തൂരിലാണ് ദാരുണമായ സംഭവം നടന്നത്. സ്കൂൾ വിദ്യാർത്ഥിയായ ഫത്തീൻ ശബാബാണ് ഷോക്കേറ്റ് മരിച്ചത്. എലാങ്കോട് വയൽ പീടികയിൽ ദാവൂദിന്റെ മകനാണ് ശബാബ്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ കെ എസ് ഇ ബി ഓഫീസിലേക്ക് മാർച്ച് നടത്തുകയാണ്.

പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയാണ് ശബാബ്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പെരിങ്ങത്തൂർ സബ് സ്റ്റേഷൻ അടിച്ചു തകർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top