കെ. സുധാകരന്‍റെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി:കള്ളവോട്ട് തടയാന്‍ കെ.സുധാകരന്‍ കൊടുത്ത ഹര്‍ജി സുപ്രീം കോടതി തള്ളി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ കള്ളവോട്ട് തടയുന്നതിന് കേന്ദ്ര സേനയെ നിയോഗിക്കണമെന്ന സുധാകരന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. കള്ളവോട്ട് തടയുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്‍ മതിയായ നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. സുധാകരന് ഈ ആവശ്യവുമായി ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഉദുമയില്‍ കള്ളവോട്ട് നടക്കാന്‍ സാധ്യതയുള്ള അമ്പതോളം ബൂത്തുകളുണ്ടെന്നും ഇത് തടയുന്നതിന് കേന്ദ്രസേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടാണ് സുധാകരന്‍ ഹരജി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top