സണ്ണി ലിയോൺ മലയാളത്തിലേയ്ക്ക്; ഒരു ഐറ്റം ഡാൻസിനു അഞ്ചു കോടി: എത്തുന്നത് മോഹൻലാൽ ചിത്രത്തിനായി

സിനിമാ ഡെസ്‌ക്
കൊച്ചി: ബോളീവുഡ് താരവും മുൻ നീലച്ചിത്ര നായികയുമായ സണ്ണി ലിയോൺ ഒരു ഐറ്റം ഡാൻസിനായി മലയാള സിനിമയിൽ എത്തുന്നു. ബി.ഉണ്ണികൃഷ്ണൻ മോഹൻലാൽ ടീമിന്റെ ഏറ്റവും പുതിയ ചിത്രമായ വില്ലനിലെ പതിനഞ്ച് മിനിറ്റ് നീണ്ടു നിൽക്കുന്ന ഐറ്റം ഡാൻസിനായാണ് സണ്ണി ലിയോൺ മലയാളത്തിലേയ്ക്കു എത്തുന്നത്.
വനിതാ ഫിലിം അവാർഡിനായി കഴിഞ്ഞ വർഷം കേരളത്തിൽ എത്തിയപ്പോഴാണ് ബി. ഉണ്ണികൃഷ്ണൻ സണ്ണി ലിയോണുമായി ആദ്യ ഘട്ട ചർച്ച നടത്തിയിരുന്നത്. ഇതേ തുടർന്നാണ് വില്ലനിലെ ഐറ്റം ഡാൻസിനു വേണ്ടി സണ്ണി ലിയോൺ സന്നദ്ധത അറിയിച്ചത്. അഞ്ചു കോടി രൂപ പ്രതിഫലത്തിനൊപ്പം, വിമാന ചാർജും, ഹോട്ടൽ റെന്റും നിർമാതാവ് വഹിക്കണമെന്നാണ് ഇപ്പോഴുണ്ടായിരിക്കുന്ന ധാരണ.
അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ അധോലോക സംഘങ്ങളുമായി ബന്ധമുള്ള ഹോളിവുഡ് ഐറ്റം ഡാൻസറായി തന്നെയാണ് സണ്ണി ലിയോൺ എത്തുന്നതെന്നാണ് പ്രാഥമിക സൂചന ലഭിക്കുന്നത്. ചിത്രത്തിലെ കഥ വികസിക്കുന്നതിൽ ഈ ഐറ്റം ഡാൻസിനു നിർണായക സ്വാധീനമുണ്ടെന്നാണ് സൂചന. സണ്ണി ലിയോണിന്റെ ശരീര സൗന്ദര്യം നന്നായി ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് ഡാൻസിന്റെ ചിത്രീകരണം നടത്താനൊരുങ്ങുന്നതെന്നാണ് സൂചന.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം സണ്ണി ലിയോണുമായുള്ള ആദ്യഘട്ട ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ, അന്തിമ ഉറപ്പ് ഇനിയും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിൽ സണ്ണിയുടെ പാട്ടും ഉൾപ്പെടുത്താനാണ് ധാരണയുണ്ടായിരിക്കുന്നത്. സണ്ണി ലിയോണിന്റെ ഡേറ്റ് നോക്കിയ ശേഷം ആവശ്യമെങ്കിൽ മുംബെയിൽ വച്ചും പാട്ട് ചിത്രീകരിക്കുന്നതിനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്.
Top