ന്യൂഡല്‍ഹി: കേരളത്തില്‍ പ്രൈമറി സ്‌കൂളുകളില്ലാത്ത പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്‌കൂളുകളില്ലാത്ത പ്രദേശങ്ങളില്‍ നിര്‍ബന്ധമായും സ്‌കൂളുകള്‍ അനുവദിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂളുകളും മൂന്നു കിലോമീറ്റര്‍ പരിധിയില്‍ അപ്പര്‍ പ്രൈമറി സ്‌കൂളുകളുകളില്ലെങ്കിലും യുപി സ്‌കൂളുകളും സ്ഥാപിക്കാനാണ് നിര്‍ദേശം. മഞ്ചേരിയിലെ എളമ്പ്രയില്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
എളമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂളുകള്‍ സ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ സ്‌കൂള്‍ ആരംഭിക്കാനാണ് ഉത്തരവ്. സ്വന്തം കെട്ടിടമില്ലെങ്കില്‍ വാടക കെട്ടിടത്തില്‍ മൂന്നമാസത്തിനം സ്‌കൂള്‍ ആരംഭിക്കാനാണ് ഉത്തരവില്‍ പറയുന്നത്.


