പൊട്ടിക്കരയുന്ന ജിഷയുടെ അമ്മയുടെ മുന്നില്‍ വിഎസിന് നില്‍ക്കാന്‍ എന്തര്‍ഹതയാണുള്ളതെന്ന് ശാരിയുടെ പിതാവ്

Politicos

കൊച്ചി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കഴിവുകേടിനെ ഘോരമായി പറയുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ ശാരിയുടെ പിതാവ് രംഗത്ത്. കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ കാണാന്‍ വിഎസ് പോയിരുന്നു. ആ അമ്മ വിഎസിന്റെ മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു.

എന്നാല്‍, ജിഷയുടെ അമ്മയുടെ മുന്നില്‍ നില്‍ക്കാന്‍ വിഎസിന് അര്‍ഹതയില്ലെന്ന് കിളിരൂര്‍ കേസിലെ ശാരി എസ്. നായരുടെ പിതാവ് സുരേന്ദ്രന്‍ പറയുന്നു. കിളിരൂര്‍ കേസിലെ വി.എസിന്റെ ഇടപെടല്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമായിരുന്നെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ജിഷയുടെ അമ്മയുടെ മുന്നില്‍ നില്‍ക്കാന്‍ വി.എസിന് അര്‍ഹതയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top