ഭരണ ഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിനെതിര്: സൂസപാക്യം; കുമ്പസാരത്തിനെതിരെയുള്ള വനിതാ കമ്മീഷന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ക്രൈസ്തവ സഭകളിലെ കുമ്പസാരത്തിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ വന്‍ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. കുമ്പസാരം നിരോധിക്കണമെന്ന നിലപാടിനെതിരെ ക്രൈസ്തവ സഭകല്‍ തന്നെ രംഗത്ത് വരികയാണ്.

രൂക്ഷ വിമര്‍ശനമാണ് ദേശീയ വനിതാ കമ്മീഷനെതിരെ ബിഷപ്പ് സൂസപാക്യം ഉയത്തുന്നത്. വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വികലവും വിചിത്രവുമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വെള്ളയമ്പലത്തെ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ മധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉപരിപ്ലവമായ അന്വേഷണങ്ങള്‍ക്കു ശേഷം, അധികാരപരിധിയെ മറികടന്നു കൊണ്ടുള്ള തീരുമാനമാണ് കമ്മീഷന്‍ എടുത്തിട്ടുള്ളത്. ക്രിസ്തീയസഭകള്‍ക്ക് വളരെയേറെ ആശങ്കളും സംശയങ്ങളുമുണ്ടാക്കുന്നതാണ് ആ തീരുമാനം.

ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിത്. വിഷയത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും. കുമ്പസാരം ക്രിസ്തീയ വിശ്വാസത്തിന്റെ അഭിവാജ്യഘടകമാണ്. കുമ്പസാരം കേള്‍ക്കുന്ന വൈദികന്‍ ദൈവത്തിനു പകരമായി നില്‍ക്കുന്ന ഉപകരണം അല്ലെങ്കില്‍ പ്രതിനിധി മാത്രമാണെന്നും പാപം മോചിപ്പിക്കാനുള്ള അവകാശം ദൈവത്തിനു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധികള്‍ സഭയെ തളര്‍ത്തുകയല്ല വളര്‍ത്തുകയേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരോഹിതന്‍ തെറ്റു ചെയ്തുവെന്ന് തെളിയിക്കപ്പെട്ടാല്‍ അയാള്‍ ശിക്ഷയ്ക്ക് അര്‍ഹനാണ്. വൈദികര്‍ക്കിടയിലും പുഴുക്കുത്തുകളുണ്ട്. പക്ഷെ അതിന്റെ പേരില്‍ സഭ മുഴുവന്‍ തെറ്റാണെന്ന് പറയാന്‍ സാധിക്കില്ല. അങ്ങനെ പറയുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top