പിണറായി സര്‍ക്കാരിന്റെ നിയമലംഘനം.. പള്‍സര്‍ സുനിയെ രക്ഷിക്കാന്‍ പോലീസ് ഗൂഢാലോചന…

 

1. കോടതി പരിസരത്ത് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് നിയമവും, ചട്ടവും, എണ്ണിയാലൊടുങ്ങാത്ത ഹൈക്കോടതി സുപ്രീം കോടതി ഉത്തരവുകളും..
ഇതൊന്നും അറിയാത്തവരല്ലെല്ലോ കേരളപോലീസ്..
പള്‍സര്‍ സുനിയുടെ കാര്യത്തില്‍ പോലീസ് എന്തിന് നിയമലംഘനം നടത്തി???
എന്തിന് ഈ കോടതി നാടകം??

1 (മ) പള്‍സര്‍ സുനി പ്രതിയായ കേസ് നെടുമ്പാശ്ശേരി സ്റ്റേഷന്‍ ക്രൈം ആണ്. അപ്പോള്‍. പ്രതീ കൃത്യമായി കീഴടങ്ങേണ്ടത് ആ ക്രൈമിന്റെ അധികാരപരിധിയുള്ള കോടതിയില്‍..എന്നാല്‍ കീഴടങ്ങുന്നത് എറണാകുളമ അററിഹ. ഇഖങ ല്‍. കഴിഞ്ഞ ഒരാഴ്ച പ്രതിയെ കുറിച്ച് ഒരു വിവരുവും ഇല്ലാതിരുന്ന പോലീസിന് കൃത്യമായി കോടതി തെറ്റിയെത്തുന്ന പ്രതിയെ കുറിച്ച് ബോധോദയം ഉണ്ടാകുന്നു..
എന്തിന് ഈ കോടതി നാടകം??

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1 (b) **but no case is pending before this court…..
**………… to produce before the court having jurisdiction……
Adnnl CJM ന്റെ ഉത്തരവിലെ വരികള്‍..
അറസ്റ്റ് ചെയ്തില്ലെങ്കിലും ഇതാവും ഉത്തരവ്..
അധികാരപരിധിയുള്ള കോടതി മുമ്പാകെ കീഴടങ്ങാന്‍ പറയും..
പിന്നെ എന്തിന് ഈ കോടതി നാടകം?

2. ജാമ്യമില്ലാവകുപ്പ് ചുമത്തിയ കേസില്‍ പ്രതി കീഴടങ്ങിയ നിമിഷം തന്നെ കോടതി ജാമ്യം നല്‍കില്ല..പൊലീസ്, കസ്റ്റഡി അപേക്ഷ നല്‍കിയാല്‍ സ്വാഭാവികമായി ഉടന്‍ കസ്റ്റഡി അനുവദിക്കുകയും ചെയ്യും.
പിന്നെ എന്തിന് ഈ കോടതി നാടകം?
3. നാടകീയമായി അറസ്റ്റ് ചെയ്ത പള്‍സര്‍ സുനിയെ 24 മണിക്കൂറിനകം കോടതിയില്‍ നിര്‍ബന്ധമായും ഹാജരാക്കണം.. കസ്റ്റഡി അപേക്ഷ അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം.
പിന്നെ എന്തിന് ഈ കോടതി നാടകം?
4. പള്‍സര്‍ സുനി അറസ്റ്റ് ഒഴിവാക്കി കോടതിയില്‍ കീഴടങ്ങിയാല്‍ അന്വേഷണത്തേയോ തെളിവ്‌ശേഖരണത്തേയോ പ്രതികൂലമായി ബാധിക്കുമെന്ന് ഒരുതരത്തിലും പറയാനാകില്ല.
പിന്നെ എന്തിന് ഈ കോടതി നാടകം?
5. പള്‍സര്‍ സുനി ക്രൂരമായ കൃത്യത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞത് ഒരാഴ്ച..
5 (മ) കൃത്യം നടത്തിയ അന്നേദിവസം കൂട്ട് പ്രതിയുടെ മൊഴി ഉണ്ടായിട്ടും,,സുനിയുടെ മോബൈല്‍ നമ്പര്‍ ലഭിച്ചിട്ടും കൊടൂം കുറ്റവാളിയെ കുടുക്കാന്‍ എന്തുകൊണ്ട് സാധിച്ചില്ല??
5 (യ) ഒരാഴ്ച കൊച്ചിയിലും ചുറ്റുവട്ടത്തും നിരവധി തവണ സാന്നിദ്ധ്യം അറിയിച്ച പ്രതിയെ എന്നുകൊണ്ട് കസ്റ്റഡിയില്‍ എടുത്തില്ല?
5 (ര) കോടതിയിലേക്ക് പള്‍സര്‍ സുനി എത്തുന്ന വഴികളെക്കുറിച്ചും കഴിഞ്ഞ ഒരാഴ്ചത്തെ ഇടങ്ങളെകുറിച്ചും മറ്റൂം മുന്‍കൂട്ടി കാണാന്‍ സാധിക്കാത്ത അത്ര പരാജയമാണ് പോലീസ് ഇന്റലിജന്‍സ് എന്ന് വിശ്വസിക്കാന്‍ പ്രയാസം..
പിന്നെ എന്തിനീ കോടതി നാടകം..
ഗുരുതരമായ പൊലീസ് വീഴ്ചകള്‍ കേസിനെ ദുര്‍ബലപ്പെടുത്തും..ഗൂഢാലോചന അടക്കം പുറത്ത് വരില്ല.പള്‍സര്‍ സുനിയും യഥാര്‍ത്ഥ പ്രതികളും പഴുതുകളിലൂടെ രക്ഷപ്പെടും..
പള്‍സര്‍ സുനിയുടെ വാദമുഖങ്ങള്‍ക്ക് മൂര്‍ച്ചയാവുക പോലീസ് നാടകം തന്നെയാകും..
അതിനായിരുന്നോ ഈ കോടതി നാടകം?
വിശദീകരണം നല്‍കാന്‍ ആഭ്യന്തരമന്ത്രിക്ക് ബാധ്യത ഉണ്ട് Mr പിണറായി വിജയന്‍.

എസ് വി പ്രദീപ് മാധ്യമ പ്രവര്‍ത്തകന്‍

Top