സ്വപ്നയും സരിതയും.! ഇ​രു സം​ഭ​വ​ങ്ങ​ളും ത​മ്മി​ലു​ള്ള ചി​ല സ​മാ​ന​ത​ക​ള്‍!.പല കാര്യങ്ങൾക്കും സ്വപ്‌ന ഐടി സെക്രട്ടറി ശിവ ശങ്കരന്റെ സഹായം തേടിയിരുന്നു

കൊച്ചി:സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്നയ്ക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി. സ്വപ്‌ന ഐടി സെക്രട്ടറിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി സരിത്ത് കസ്റ്റംസിന് മൊഴി നൽകി. പല കാര്യങ്ങൾക്കും സ്വപ്‌ന ഐടി സെക്രട്ടറി ശിവ ശങ്കരന്റെ സഹായം തേടിയിരുന്നതായും സരിത്ത് മൊഴി നൽകിയിട്ടുണ്ട്. മന്ത്രിമാരുടെ ഓഫിസിലടക്കം സ്വപ്നയ്ക്ക് അടുപ്പമുണ്ടായിരുന്നതായും സരിത് പറഞ്ഞു.

അതേസമയം, കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്വർണ്ണം എത്തിച്ചത് ഭക്ഷ്യവസ്തുക്കൾ എന്നപേരിലാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് സ്വർണ്ണം എത്തിയത്. ദുബായിൽ നിന്ന്
കുടുംബം അയച്ച ഭക്ഷ്യ വസ്തുക്കൾ എന്നായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിവില്ലെന്ന് അറബ് സ്വദേശിയായ അറ്റാഷെ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമാനത്താവളത്തിലെ നടപടികൾക്കായി മുൻ പിആർഒ ഒന്നാം പ്രതി സരിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യൻ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് സരിത്തിനെ വിളിപ്പിച്ചത്. കള്ളക്കടത്തിന് തനിക്കോ യുഎഇ കോൺസിലേറ്റിനോ ബന്ധമില്ല. ഇന്ത്യൻ നിയമ നടപടിയുമായി മുന്നോട്ട് പോകാമെന്നും അറ്റാഷെ മൊഴി നൽകി. കേസിലെ മുഖ്യ ആസൂത്രക സ്വപ്‌നയ്ക്കായുള്ള അന്വേഷണം കസ്റ്റംസ് ഊർജിതമാക്കിയിട്ടുണ്ട്. സ്വപ്നയ്ക്ക് കൺസുലേറ്റിൽ നിന്നും കസ്റ്റംസ് അന്വേഷണത്തെ കുറിച്ച് വിവരം ലഭിച്ചതായും കസ്റ്റംസ് സംശയിക്കുന്നു.

അതേസമയം സ​രി​ത നാ​യ​ര്‍ എ​ന്ന സോ​ളാ​ര്‍ കേ​സ് പ്ര​തി​ക്കു അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഒാ​ഫീ​സി​ലെ ചി​ല​രു​മാ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധ​ത്തെ​ച്ചൊ​ല്ലി സൈ​ബ​ര്‍ സ​ഖാ​ക്ക​ള​ട​ക്കം അ​ന്നു സ​രി​ത വി​വാ​ദം കൊ​ണ്ടാ​ടു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ ഒ​രു രാ​ഷ്‌​ട്രീ​യ നേ​താ​വ് നേ​രി​ട്ട ഏ​റ്റ​വും ഹീ​ന​മാ​യ സൈ​ബ​ര്‍- മാ​ധ്യ​മ ആ​ക്ര​മ​ണ​മാ​ണ് അ​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി നേ​രി​ട്ട​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രാ​യം പോ​ലും പ​രി​ഗ​ണി​ക്കാ​തെ ഹീ​ന​മാ​യ ആ​രോ​പ​ണ​ങ്ങ​ളും കേ​സു​ക​ളും മ​ല​വെ​ള്ളം പോ​ലെ വ​ന്നു. എ​ല്ലാ​ത്തി​നും ഇ​ന്ധ​നം ഇ​ട്ടു​കൊ​ടു​ക്കാ​ന്‍ സ​ഖാ​ക്ക​ളും ഇ​ട​തു​പ​ക്ഷ ബു​ദ്ധി​കേ​ന്ദ്ര​ങ്ങ​ളും മു​ന്നി​ല്‍​നി​ന്നു. ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രേ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നെ​തി​രേ പോ​ലും വ്യ​ക്തി​പ​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കാ​ന്‍ പ​ല​രും മ​ടി​ച്ചി​ല്ല. ഡി​വൈ​എ​ഫ്‌ഐ​യും എ​സ്‌എ​ഫ്‌ഐ​യും വ​നി​താ സം​ഘ​ട​ന​ക​ളു​മൊ​ക്കെ തെ​രു​വി​നെ യു​ദ്ധ​ക്ക​ള​മാ​ക്കി​മാ​റ്റി ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​നെ മു​ള്‍​മു​ന​യി​ലാ​ക്കി. പ​ല​വ​ട്ടം രാ​ജി​വ​ച്ചേ​ക്കും എ​ന്നു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ള്‍ വ​രെ പ്ര​ച​രി​ച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ രാ​ഷ്‌​ട്രീ​യ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യു​ടെ കാ​ലം ആ​യി​രു​ന്നു അ​ത്.

ഏ​താ​ണ്ട് സ​മാ​ന സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​യും സ​ര്‍​ക്കാ​രും നേ​രി​ടു​ന്ന​തും നേ​രി​ടാ​ന്‍ പോ​കു​ന്ന​തും. മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫീ​സി​ലെ ഉ​ന്ന​ത​രു​മാ​യി സ്വ​പ്ന സു​രേ​ഷ് എ​ന്ന സ്വ​ര്‍​ണ​ക്ക​ട​ത്തു​കാ​രി​ക്ക് ഉ​ള്ള ബ​ന്ധം ക​ത്തി​പ്പി​ടി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ന്നു. എ​ന്നാ​ല്‍, ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രേ ഇ​ട​തു​പ​ക്ഷം ന​ട​ത്തി​യ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ന്‍റെ മൂ​ര്‍​ച്ച​യോ​ടെ ഒ​രു പോ​രാ​ട്ടം ന​ട​ത്താ​നു​ള്ള സ​ന്നാ​ഹം യു​ഡി​എ​ഫി​നും പ്ര​ത്യേ​കി​ച്ചു കോ​ണ്‍​ഗ്ര​സി​നു​മു​ണ്ടാ​കു​മോ​യെ​ന്നു പ​ല​രും സം​ശ​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ലും വീ​ണു​കി​ട്ടി​യ സ്വ​ര്‍​ണ​ക്കോ​ടാ​ലി പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് സൈ​ബ​ര്‍ പോ​രാ​ളി​ക​ളും പാ​ര്‍​ട്ടി​യും.

മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ത്ത​ന്നെ ഇ​ന്ന​ലെ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്ത് ഇ​റ​ങ്ങി​യ​ത് ഇ​തി​ന്‍റെ തു​ട​ക്ക​മാ​ണ്. തു​ട​ര്‍​ഭ​ര​ണ​ത്തി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ച്ചു മു​ന്നോ​ട്ടു​പോ​കു​ന്ന പി​ണ​റാ​യി സ​ര്‍​ക്കാ​രി​നു മു​ന്നി​ല്‍ സ്വ​ര്‍​ണ​ക്കോ​ടാ​ലി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സ്വ​പ്ന സു​രേ​ഷ് എ​ന്ന യു​വ​തി​യും അ​വ​രു​ടെ ഉ​ന്ന​ത​ബ​ന്ധ​ങ്ങ​ളും. ഈ ​ര​ണ്ട് സം​ഭ​വ​ങ്ങ​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന നാ​യി​ക​മാ​രും ത​മ്മി​ല്‍ നി​ര​വ​ധി സ​മാ​ന​ത​ക​ളു​ണ്ട് എ​ന്ന​തു വെ​റും യാ​ദൃ​ശ്ചി​ക​ത​യാ​ണോ എ​ന്ന​റി​യി​ല്ല. എ​ന്താ​യാ​ലും ഒ​രു നാ​ണ​യ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളാ​ണ് സ്വ​പ്ന​യും സ​രി​ത​യു​മെ​ന്നു വ്യ​ക്ത​മാ​യി​ക്ക​ഴി​ഞ്ഞു. ഇ​രു സം​ഭ​വ​ങ്ങ​ളും ത​മ്മി​ലു​ള്ള ചി​ല സ​മാ​ന​ത​ക​ള്‍ ചു​വ​ടെ: ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും നാ​യ​ക​മാ​ര്‍ സാ​മ​ര്‍​ഥ്യ​മു​ള്ള യു​വ​തി​ക​ള്‍.ര​ണ്ടു പേ​ര്‍​ക്കും ആ​രെ​യും വ​ല​യി​ല്‍ വീ​ഴ്ത്താ​വു​ന്ന വാ​ക്ചാ​തു​ര്യം.സ്വ​പ്ന​യ്ക്കും സ​രി​ത​യ്ക്കും ഉ​ന്ന​ത ബ​ന്ധ​ങ്ങ​ള്‍.

രാ​ഷ്‌​ട്രീ​യ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​പ്ര​മു​ഖ​രു​മാ​യി ഉ​റ്റ ച​ങ്ങാ​ത്തം.ര​ണ്ടു പേ​രു​ടെ​യും പേ​രി​ല്‍ ത​ട്ടി​പ്പ് കേ​സു​ക​ള്‍.അ​ധി​കാ​ര​ത്തി​ന്‍റെ ഇ​ട​നാ​ഴി​ക​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യം.ര​ണ്ടു പേ​രു​ടെ​യും വി​വാ​ഹ​ജീ​വി​ത​ത്തി​ല്‍ താ​ള​പ്പി​ഴ​ക​ള്‍വി​വാ​ദ​മാ​കു​ന്ന​തു​വ​രെ മാ​ധ്യ​മ​ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​തെ ജീ​വി​തം.ര​ണ്ടു പേ​ര്‍​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫീ​സി​ലെ ഉ​ന്ന​ത​രു​മാ​യി അ​ടു​പ്പം.ആ​ളു​ക​ളെ വ​ല​യി​ലാ​ക്കാ​നും അ​വ​രെ സാ​ന്പ​ത്തി​ക നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​മു​ള്ള ചാ​തു​ര്യം.അ​വ​സ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും ഉ​പ​യോ​ഗി​ക്കാ​നു​ള്ള കൗ​ശ​ലം.ആ​ഡം​ബ​ര ജീ​വി​തം. ആ​ക​ര്‍​ഷ​ക​മാ​യ ഡ്ര​സ് കോ​ഡ്.ഉ​ന്ന​ത​രു​മൊ​ത്തു യാ​ത്ര​ക​ളും പാ​ര്‍​ട്ടി​ക​ളും.ദു​രൂ​ഹ​മാ​യ ഇ​ട​പാ​ടു​ക​ള്‍, സ​ഹാ​യി​ക​ള്‍.പ്ര​മു​ഖ​രു​ടെ ച​ട​ങ്ങു​ക​ളി​ല്‍ സാ​ന്നി​ധ്യം.

Top