‘സ്വപ്നയെ ഐടി വകുപ്പിൽ നിയമിച്ചത് തൻ്റെ അറിവോടെയല്ല’; ആരോപണങ്ങൾക്ക് മുഖ്യമന്ത്രി.

തിരുവനന്തപുരം: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ചത് തന്റെ അറിവോ, സമ്മതമോ ഇല്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷവും, ബിജെപിയും ശ്രമിക്കുന്നത് കപട ആരോപണങ്ങളിലൂടെ പ്രതിച്ഛായ തകർക്കാനാണെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികളുടെ കേന്ദ്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്തു അസംബന്ധം വിളിച്ചു പറയാനും കരുത്തുള്ള നാക്കുണ്ടെന്ന് കരുതി എന്തും പറയരുത്. അതു പൊതുസമൂഹത്തിന് ചേർന്നതല്ലെന്നും പിണറായി വിജയൻ പറഞ്ഞു. തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് കഴിഞ്ഞ നാല് വർഷം കൊണ്ട് വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് കരുതുന്ന സ്വപ്‌ന സുരേഷിന് വേണ്ടി തിരച്ചില്‍ നടത്തുകയാണ് അന്വേഷണ സംഘം. സ്വപ്‌ന സുരേഷ് ഒളിവിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വപ്‌നയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തുമ്പോള്‍ അവര്‍ ഫേസ്ബുക്കില്‍ കമന്റുകളും മറ്റുമിട്ട് സജീവമായിരുന്നു. സ്വര്‍ണക്കടത്ത് ആരോപണം ഉയര്‍ന്നതുമായി ബന്ധപ്പെട്ട കമന്റുകള്‍ക്കാണ് സ്വപ്‌ന ഫേസ്ബുക്കില്‍ മറുപടി നല്‍കിയിരിക്കുന്നത്.


യുഎഇ കോണ്‍സുലേറ്റിലെ മുന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ആയിരുന്ന സ്വപ്‌ന സുരേഷിന് വേണ്ടി സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം തിരച്ചില്‍ നടത്തുകയാണ്. അതിനിടെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ വന്ന കമന്റുകള്‍ക്ക് സ്വപ്‌ന സുരേഷ് പ്രതികരിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് പ്രതികരണങ്ങള്‍.

‘ഞാന്‍ പേടിച്ച് പോയി കെട്ടോ’ എന്നാണ് സ്വപ്‌നയുടെ ഒരു കമന്റ്. ഇതിന് ഒരാള്‍ ‘ചേച്ചി പേടിക്കില്ല കൂടെ ഉളളത് കേരള ഭരണം അല്ലേ’ എന്ന് പരിഹസിച്ച് കൊണ്ട് പ്രതികരിച്ചിട്ടുണ്ട്. ‘അതെ എന്തെങ്കിലും സംശയം ഉണ്ടോ’ എന്നാണ് സ്വപ്‌ന തിരിച്ച് ചോദിച്ചിരിക്കുന്നത്. മറ്റൊരു കമന്റില്‍ സ്വപ്ന ചോദിക്കുന്നത് വിദേശരാജ്യത്ത് നിന്ന് മുതല്‍ കൊണ്ട് വരുന്നതില്‍ രാജ്യത്തിന് എന്താണ് നഷ്ടം എന്നാണ്.

 

Top