
കൊച്ചി: വിവാദമായ തിരുവനന്തപുരം സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. നാലുദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി സമയത്ത് സ്വപ്നയ്ക്ക് ബന്ധുക്കളെ കാണാനുള്ള അനുമതിയും കോടതി നൽകിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വപ്നയെ ചോദ്യംങ ചെയ്യാനാണ് എൻഐഎ സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
അതേസമയം സ്വർണ്ണക്കടത്തു കേസിലെ മൂന്നാം പ്രതി സന്ദീപ് നായർക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കസ്റ്റംസ് ചുമത്തിയ കേസിലാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും സന്ദീപിന് പുറത്തിറങ്ങാൻ കഴിയില്ല.