മരണം 1 മിനിറ്റുകൊണ്ട് : ദയാവധത്തിനുള്ള പ്രത്യേക യന്ത്രത്തിന് സ്വിറ്റ്‌സർലൻഡിൽ നിയമാനുമതി

ബേൺ: ദയാവധത്തിനായുള്ള പ്രത്യേക ഉപകരണത്തിന് നിയമാനുമതി നൽകി സ്വിറ്റ്‌സർലൻഡ്. ‘ഡോക്ടർ ഡെത്ത്’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഉപകരണം എക്‌സിറ്റ് ഇന്റർനാഷണൽ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് നിർമ്മിച്ചത്.

എക്‌സിറ്റ് ഇന്റർനാഷണൽ ഡയറക്ടർ ഡോ. ഫിലിപ്പ് നിച്ഷ്‌കേ ആണ് യന്ത്രത്തിന് പിന്നിൽ. അടുത്ത വർഷത്തോടെ രാജ്യത്ത് ഈ യന്ത്രം ഉപയോഗിക്കാനാകുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. ശവപ്പെട്ടിയുടെ ആകൃതിയിലുള്ള യന്ത്രത്തിലേക്ക് രോഗിയെ പ്രവേശിപ്പിച്ചാൽ ഓക്‌സിജൻ അളവ് വളരെ പെട്ടെന്ന് കുറച്ച ശേഷം മരണം സംഭവിക്കുന്നതാണ് പ്രവർത്തന രീതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യന്ത്രത്തിനുള്ളിലേക്ക് ഒരു ക്യാപ്‌സ്യൂൾ കൂടി നിക്ഷേപിച്ചാണ് രോഗിയെ ദയാവധത്തിന് വിധേയമാക്കുക. ഇതിന് ശേഷം മൃതശരീരവും ക്യാപ്‌സൂളും മാറ്റിയാൽ യന്ത്രം വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന. അതേസമയം, ഈ യന്ത്രം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.

Top