അനധികൃത സ്വത്ത് കേസ് : ജയലളിതയെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് സര്‍ക്കാര്‍

കര്‍ണ്ണാടക :അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഒഴിവാക്കിയത് ചോദ്യം ചെയ്ത് കര്‍ണ്ണാടക സര്‍ക്കാര്‍. ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായിരുന്ന അവരുടെ പേരിലുണ്ടായിരുന്ന കേസുകള്‍ സുപ്രീം കോടതി ഒഴിവാക്കിയത്. കേസിലെ മറ്റു പ്രതികളായ ശശികല, സുധാകരന്‍ എന്നിവര്‍ക്ക് തടവും പിഴശിക്ഷയും വിധിക്കുകയും ചെയ്തിരുന്നു. ഈ നടപടിക്കെതിരെയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

വിചാരണ പൂര്‍ത്തിയായ കേസില്‍ ശിക്ഷ വിധിക്കുന്നതിനു മുന്‍പ് ആള്‍ മരണപ്പെട്ടാലും കേസ് തള്ളിക്കളയാനുള്ള ഒരു സംവിധാനം നിയമത്തിലില്ലെന്നും ജയയുടെ കേസുകള്‍ തള്ളിയ കോടതി തീരുമാനം രേഖകളിലുണ്ടായ ഒരു പിഴവായി കണക്കാക്കപ്പെടുമെന്നുമാണ് വിധി പുനഃപരിശോധിക്കമമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കോടതി പറയുന്നത്. മരണപ്പെട്ട ഒരാള്‍ക്ക് ജയില്‍ ശിക്ഷ എന്തായാലും നടക്കില്ലെന്നും പക്ഷെ അവരുടെ സ്വത്തുക്കളില്‍ നിന്ന് പിഴ ഈടാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഒരു പൊതുപ്രവര്‍ത്തകയായ ജയലളിത തന്റെ അധികാരം ദുര്‍വിനിയോഗം നടത്തിയാണ് അനധികൃത സ്വത്ത് സമ്പാദനം നടത്തിയത്. അതുകൊണ്ട് തന്നെ നിയമവിരുദ്ധമായി അവര്‍ സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടി പിഴ ഈടാക്കുന്നതിനെ പറ്റി കോടതി പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.ജയ മരിച്ച് രണ്ട് മാസം പിന്നിട്ടപ്പോഴാണ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ കോടതി വിധി പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top