ഭൂമി വിവാദത്തില്‍ പ്രതികരണവുമായി മാര്‍ ജോര്‍ജ് ആലഞ്ചേരി; സാങ്കേതിക പിഴവുണ്ടെന്ന് സമ്മതിച്ച് കര്‍ദിനാള്‍

കൊച്ചി: ഭൂമി കുംഭകോണത്തില്‍ കുഴങ്ങി നില്‍ക്കുന്ന സീറോ മലബാര്‍ സഭയിലെ വിവാദങ്ങളില്‍ പ്രതികരണവുമായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി. വിവാദമായ ഭൂമി ഇടപാടുകളില്‍ സാങ്കേതിക പിഴവുണ്ടെന്നാണ് ആലഞ്ചേരി സമ്മതിച്ചിരിക്കുന്നത്. ഇക്കാര്യം ആലഞ്ചേരി സ്ഥിരം സിനഡിനെ അറിയിച്ചു. ഭിന്നാഭിപ്രായങ്ങള്‍ ഒഴിവാക്കണമെന്ന് സിനഡ് സഭാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

നേരത്തെ ഭൂമി ഇടപാടില്‍ ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് പോപ്പിന് അയച്ചുകൊടുക്കാനും വൈദിക സമിതി തീരുമാനിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നിരുന്നത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു.

കര്‍ദിനാളിന്റെ പ്രതികരണം സംഭവത്തിന്റെ തീഷ്ണത കുറക്കാനാണെന്നാണ് ഒരു വിഭാഗം കരുതുന്നത്. വിറ്റഴിച്ച ഭൂമിയുടെ 36 ആധാരങ്ങളിലും ഒപ്പിട്ടത് മാര്‍ ആലഞ്ചേരി നേരിട്ടാണ്. മാത്രമല്ല മൂന്ന് വൈദികര്‍ മാത്രം അറിഞ്ഞ് നടത്തിയ ഇടപെടലില്‍ കര്‍ദിനാളിന്റെ പങ്ക് തെളിഞ്ഞ സ്ഥിതിക്ക് നടപടികളുടെ കാഠിന്യം കുറയ്ക്കുവാന്‍ ഉള്ള വഴിയാണോ നോക്കുന്നതെന്നും സംശയമുണ്ട.

നേരത്തെ സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് ഒരു വിഭാഗം വിശ്വാസികള്‍ കത്തയച്ചിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.

കള്ളപ്പണ ഇടപാടും നികുതി തട്ടിപ്പും ഭൂമി ഇടപാടില്‍ നടന്നുവെന്നും ആരോപണമുണ്ട്. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ വി.ജെ ഹെല്‍സിന്തിന്റെ പേരിലായിരുന്നു മാര്‍പാപ്പയ്ക്ക് കത്തയച്ചത്.

Top