മോഷ്ടിച്ച ലോറിയുമായി പതിനാലുകാരന്‍ കറങ്ങി നടന്നത് രണ്ട് ദിവസം…

ആഗ്ര: കിട്ടുന്ന ശമ്പളം ജീവിക്കാന്‍ തികയാതെ വന്നപ്പോള്‍ ക്ലീനറായി ജോലി ചെയ്തിരുന്ന ചരക്കുലോറിയുമായി പതിനാലുകാരന്‍ കടന്നു കളഞ്ഞു. മോഷ്ടിച്ച ലോറിയുമായി യുവാവ് ചുറ്റിക്കറങ്ങിയത് രണ്ട് ദിവസമാണ്. ഒടുക്കം വണ്ടിയിലെ ഡീസല്‍ തീര്‍ന്നപ്പോള്‍ പിടിയിലാവുകയും ചെയ്തു. ഹരിയാന രജിസ്‌ട്രേഷനിലുള്ള വാഹനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഹൈവേ പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് യുവാവ് പിടിയിലായത്.

ഉത്തര്‍പ്രദേശിലെ ഹത്‌രാസില്‍ വെച്ചാണ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. അതിനോടകം ഏകദേശം 138 കിലോമീറ്ററാണ് പയ്യന്‍ വണ്ടി ഓടിച്ചത്. ലോറിയിലെ ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് വണ്ടിയിലുണ്ടായിരുന്ന സ്‌റ്റെപ്പിനി ടയര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. പതിനാലു ലക്ഷം രൂപ വില വരുന്ന ചരക്കുമായി പോവുകയായിരുന്ന ലോറി നോയിഡയില്‍ നിര്‍ത്തി ഡ്രൈവര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഇടപാടുകള്‍ക്കായി ഇറങ്ങിയ സമയത്താണ് പതിനാലുകാരനായ പയ്യന്‍ വണ്ടിയുമായി മുങ്ങിയത്. ആകെ നൂറു രൂപയാണ് ഇവന്റെ കൈവശം ഉണ്ടായിരുന്നത്. ലോറിയില്‍ ക്ലീനറായി ജോലി ചെയ്യുന്നതില്‍ നിന്ന് ലഭിച്ച അയ്യായിരം രൂപ ജീവിതചെലവിനായി തികയാത്തതു കൊണ്ടാണ് ഇത്തരത്തിലൊരു സാഹസത്തിനു മുതിര്‍ന്നതെന്ന് പതിനാലുകാരന്‍ പൊലീസിനോടു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അച്ഛന്റെ മരണത്തെ തുടര്‍ന്ന് നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധിയാണ് തന്നെ വാഹനവുമായി കടക്കാന്‍ പ്രേരിപ്പിച്ചതെന്ന് കുട്ടി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ എട്ടയിലേക്ക് വാഹനവുമായി എത്താനായിരുന്നു ഇയാളുടെ ഉദ്ദേശം. മോഷ്ടിച്ച വാഹനങ്ങള്‍ക്ക് പുതിയ രേഖകളുണ്ടാക്കി വില്‍പന നടത്തുന്ന സ്ഥലമാണിത്. അവിടെയെത്തിയാല്‍ ലോറി വിറ്റ് ആ കാശുമായി കടക്കാമെന്നായിരുന്നു പയ്യന്‍ കണക്കു കൂട്ടിയിരുന്നത്.

Top