നാലു വയസുകാരിക്ക് ക്രൂരമര്‍ദ്ദനം; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്, സ്‌കൂള്‍ ജീവനക്കാരി അറസ്റ്റില്‍

ഹൈദരാബാദ്: ഷാഹ്പുര്‍ നഗറിലെ സ്വകാര്യ സ്‌കൂളില്‍ നാലുവയസ്സുള്ള നഴ്സറി വിദ്യാര്‍ഥിനിയെ ക്രൂരമായി ഉപദ്രവിച്ച സ്‌കൂള്‍ ജീവനക്കാരി അറസ്റ്റില്‍. സ്‌കൂളിലെ ശൗചാലയത്തിന് സമീപത്തുവെച്ച് ജീവനക്കാരി മര്‍ദിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ പ്രതിയെ അറസ്റ്റ്ചെയ്ത് പോലീസ്. സംഭവം പുറത്തു വന്നതോടെ സ്‌കൂളുകള്‍ക്കുള്ളിലെ സുരക്ഷയില്‍ ആശങ്കയിലാണ് രക്ഷിതാക്കള്‍.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയില്‍ സ്ത്രീ കുട്ടിയെ അടിക്കുകയും തറയിലേക്ക് തള്ളുകയും തലയില്‍ ഇടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്യുന്നതായി കാണാം. സംഭവത്തില്‍ ജീവനക്കാരിയായ ലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ സ്‌കൂളിലെ ബസ് ജീവനക്കാരിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവര്‍ സ്‌കൂള്‍ ബസില്‍ കുട്ടികളെ കൊണ്ടുവിടാന്‍പോയ സമയത്താണ് മറ്റൊരു ജീവനക്കാരിയായ ലക്ഷ്മി കുട്ടിയെ മര്‍ദിച്ചത്. സ്‌കൂളിലെ ശൗചാലയത്തിന് സമീപത്തേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയ പ്രതി, കുട്ടിയുടെ തലയ്ക്കടിക്കുന്നതും നിലത്തേക്ക് തള്ളിയിടുന്നതും നിലത്തിട്ട് കുട്ടിയെ ഉരുട്ടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

സ്‌കൂളിന്റെ അയല്‍പ്പക്കത്ത് താമസിക്കുന്നയാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ പുറത്തുവന്നതോടെ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. കുട്ടി

കുട്ടിയുടെ അമ്മയോട് സഹപ്രവര്‍ത്തകയായ ലക്ഷ്മിയ്ക്ക് വൈരാഗ്യമുണ്ടായിരുന്നതായും ഇതാണ് കുട്ടിയെ മര്‍ദിക്കാന്‍ കാരണമായതെന്നും പോലീസ് പറഞ്ഞു.

ചെറുപ്പക്കാരിയായ കുട്ടിയുടെ അമ്മ ജോലിക്ക് വന്നതോടെ തന്റെ ജോലി പോകുമെന്ന് ലക്ഷ്മി ഭയപ്പെട്ടിരുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

 

Top